ഭാര്യക്ക് തമിഴറിയില്ലേ എന്ന് നടി കസ്തൂരിയുടെ ചോദ്യം: വൈറലായി റഹ്മാന്റെ മറുപടി

സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ തുടങ്ങിയ സൈറയോട് റഹ്മാൻ ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കൂ എന്ന് പറയുകയായിരുന്നു

Update: 2023-04-28 13:54 GMT

പൊതുവേദിയിൽ ഭാര്യ സൈറ ബാനുവിനോട് തമിഴിൽ സംസാരിക്കാനാവാശ്യപ്പെടുന്ന സംഗീതസംവിധായകൻ എ.ആർ റഹ്മാന്റെ വീഡിയോയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് അവസാനമില്ല. ഭാര്യക്ക് തമിഴറിയില്ലേ എന്നും ഹിന്ദിയിൽ സംസാരിച്ചാൽ എന്താണെന്നുമൊക്കെ നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തത്. വിവാദങ്ങളോട് ഇതുവരെയും മൗനം പാലിച്ച റഹ്മാൻ നടി കസ്തൂരിക്ക് നൽകിയ മറുപടി ഇപ്പോഴിതാ വൈറലായിരിക്കുകയാണ്.

ഭാര്യയ്ക്ക് തമിഴറിയില്ലേ എന്ന കസ്തൂരിയുടെ ചോദ്യത്തിന് സ്‌നേഹത്തിനാണ് ബഹുമാനം എന്നാണ് റഹ്മാൻ മറുപടി നൽകിയത്. അതും തമിഴിൽ. എ.ആർ റഹ്മാന്റെ ഭാര്യ തമിഴ് സംസാരിക്കില്ല എന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇവർ വീട്ടിലെന്താണ് സംസാരിക്കുന്നതെന്നറിയാൻ ആകാംഷയുണ്ടെന്നുമായിരുന്നു കസ്തൂരിയുടെ ട്വീറ്റ്.

Advertising
Advertising

ഇതിനാണ് മറുട്വീറ്റിൽ റഹ്മാൻ കുറിക്കു കൊള്ളുന്ന മറുപടി നൽകിയത്. സ്‌നേഹമാണ് എല്ലാത്തിലും വലുത് എന്നർഥം വരുന്ന വരികൾ റഹ്മാൻ തമിഴിൽ കുറിക്കുകയായിരുന്നു.

ട്വീറ്റിന് നിരവധി പേരാണ് റഹ്മാനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അതോടൊപ്പം കസ്തൂരിയെ വിമർശിക്കാനും ആരും മറന്നില്ല. കസ്തൂരിക്കെന്തൊക്കെ അറിയണമെന്നായിരുന്നു ട്വിറ്ററിൽ ഭൂരിഭാഗം ആളുകളുടെയും ചോദ്യം. ആകുലപ്പെടാനാണെങ്കിൽ ലോകത്ത് നിരവധി കാര്യങ്ങളുണ്ടെന്നും മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങൾ അറിയാനുള്ള വ്യഗ്രത നല്ലതല്ലെന്നും പലരും കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഭാര്യയോട് തമാശ രൂപേണ തമിഴിൽ സംസാരിക്കാനാവശ്യപ്പെടുന്ന റഹ്മാന്റെ വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ചെന്നൈയിൽ വികടൻ അവാർഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ തുടങ്ങിയ സൈറയോട് റഹ്മാൻ ഹിന്ദിയിലല്ല, തമിഴിൽ സംസാരിക്കൂ എന്ന് പറയുകയായിരുന്നു. എന്നാൽ തനിക്ക് തമിഴ് അത്ര നന്നായി സംസാരിക്കാനറിയില്ലെന്നായിരുന്നു സൈറയുടെ മറുപടി. പിന്നാലെ ഇംഗ്ലീഷിൽ സംസാരിച്ച സൈറ റഹ്മാന്റെ ശബ്ദത്തോടാണ് തനിക്ക് ഏറ്റവുമിഷ്ടവുമെന്നും റഹ്മാന്റെ ശബ്ദവുമായി ആണ് താൻ പ്രണയത്തിലായതെന്നും പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News