ബാംഗ്ലൂര്‍ ഡേയ്സിന്‍റെ ഹിന്ദി റീമേക്ക് വരുന്നു; സുപ്രധാന വേഷങ്ങളില്‍ അനശ്വര രാജനും പ്രിയ വാര്യരും
അനശ്വര രാജന്‍റെ ആദ്യ ഹിന്ദി ചിത്രമാണ് യാരിയന്‍ 2
മലയാളത്തില്‍ ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ബാംഗ്ലൂര്‍ ഡേയ്സിന് ഹിന്ദി റീമേക്ക് വരുന്നു. യാരിയന്‍ 2 എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളീ താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും സുപ്രധാന വേഷങ്ങളിലെത്തും. അനശ്വര രാജന്‍റെ ആദ്യ ഹിന്ദി ചിത്രമാണ് യാരിയന്‍ 2. ശ്രീദേവി ബെംഗ്ലാവ് ആണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം.
യാരിയന്‍ ആദ്യ ഭാഗമൊരുക്കിയ ദിവ്യ കോസ്‍ല കുമാര്‍ യാരിയന്‍ 2വില്‍ പ്രധാന വേഷത്തിലെത്തും. മീസാന്‍ ജാഫ്രിയും യാഷ് ദാസ് ഗുപ്തയും പ്രധാന വേഷങ്ങളിലുണ്ട്. യാരിയനില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ കഥാപാത്രത്തെയാകും നടന്‍ മീസാന്‍ ജാഫ്രി അവതരിപ്പിക്കുക. യാഷ് ദാസ് ഗുപ്ത നിവിന്‍ പോളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും. ദിവ്യ കോസ്‍ല കുമാര്‍ ആകും നസ്രിയയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.
Cousins by blood, friends by choice! A family glued by the bond of true friendship brings back to you, #Yaariyan2In cinemas 12th May 2023#BhushanKumar #DivyaKhoslaKumar @SapruAndRao #VinaySapru #RadhikaRao @MeezaanJ @AnaswaraRajan_ @Yash_Dasgupta @pearlvpuri @Warina_Hussain pic.twitter.com/HXo32DAqR7
— T-Series (@TSeries) October 12, 2022
സല്‍മാന്‍ ഖാന്‍ നായകനായി പുറത്തിറങ്ങിയ 'ലക്കി നോ ടൈം ഫോര്‍ ലൗ', 'സനം തേരി കസം' എന്നീ ചിത്രങ്ങള്‍ ഒരുക്കിയ രാധികാ റാവു, വിനയ് സപ്രു എന്നിവരാണ് യാരിയന്‍ 2 സംവിധാനം ചെയ്യുന്നത്. ടീ സീരിസ് ആണ് ചിത്രം നിര്‍മിക്കുന്നത്. 2014ല്‍ ബോളിവുഡില്‍ പുറത്തിറങ്ങിയ യാരിയാന്‍ സിനിമയുടെ രണ്ടാം ഭാഗമെന്ന സ്വഭാവത്തിലാണ് ചിത്രം വരുന്നത്. 2023 മേയ് 12ന് ചിത്രം പുറത്തിറങ്ങും.
2014ലാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് ബാംഗ്ലൂര്‍ ഡേയ്സ് പുറത്തിറങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ നസീം, പാര്‍വതി, ഇഷാ തല്‍വാര്‍, നിത്യ മേനോന്‍ എന്നിങ്ങനെ വന്‍ താരനിരയോടെ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അന്‍വര്‍ റഷീദായിരുന്നു ചിത്രം നിര്‍മിച്ചിരുന്നത്. 2016ല്‍ ബാംഗ്ലൂര്‍ ഡേയ്സിന്‍റെ തമിഴ് റീമേക്ക് പുറത്തിറങ്ങിയെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു.