37 വർഷങ്ങൾക്ക് ശേഷം ആദ്യ നായകനെ കാണാനെത്തി നടി കനക; വൈറലായി ചിത്രങ്ങൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതു ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് കനക

Update: 2026-01-15 06:53 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ:സിനിമയിലെ തന്റെ ആദ്യ നായകനെ കാണാനെത്തി പഴയകാല നടി കനക. 1989 ൽ പുറത്തിറങ്ങിയ 'കരകാട്ടക്കാരൻ' എന്ന തന്റെ ആദ്യ ചിത്രത്തിലെ നായകനായ രാമരാജനെയാണ് നടി കാണാനെത്തിയത്. ഇരുവരുടേയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. 37 വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും കാണുന്നത്.

കരകാട്ടക്കാരൻ സിനിമയില്‍ ഇളയരാജ ഒരുക്കിയ 'മാങ്കുയിലേ പൂങ്കുയിലേ' എന്ന ഗാനം ഇന്നും ആസ്വാദകരുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്. . യുവ സംഗീത സംവിധായകൻ ധരൻ കുമാറിനൊപ്പമാണ് കനക പഴയനായകനായ രാമരാജനെ കാണാനെത്തിയത്. കനകക്കും രാമരാജനുമൊപ്പമുള്ള ചിത്രവും ധരൻ കുമാർ പങ്കുവെച്ചു. 'ഉച്ച ഭക്ഷണം ഒരു ഓർമപുതുക്കലായി മാറുമ്പോൾ..എന്റെ സഹോദരി കനകയോടും രാമരാജൻ സാറിനോടുമൊപ്പം 37 വർഷത്തെ സിനിമാ ഓർമകൾ അയവിറക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ധരൻ കുമാർ ചിത്രം പങ്കുവെച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊതു ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്  കനക. ഗോഡ്ഫാദർ,വിയറ്റ്‌നാം കോളനി തുടങ്ങിയ ഹിറ്റ് മലയാള ചിത്രങ്ങളിലെ നായിക കൂടിയാണ് കനക. ലൈംലൈറ്റിൽ നിൽക്കുന്ന സമയത്താണ് കനക സിനിമ വിട്ട് അജ്ഞാത വാസം നയിക്കുന്നത്. സോഷ്യൽമീഡിയയിലും സജീവമല്ലാത്ത ഇവരെക്കുറിച്ച് നിരവധി ഗോസിപ്പുകളും വിവാദങ്ങളും പരന്നിരുന്നു. കനക കാൻസർ മൂലം മരിച്ചെന്ന വാർത്തകളും പലപ്പോഴായി പുറത്ത് വന്നിരുന്നു.എന്നാൽ ഇവ നിഷേധിച്ചുകൊണ്ട് കനക തന്നെ രംഗത്തെത്തിയിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News