ഭാവന വീണ്ടും മലയാളത്തില്‍; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്', ചിത്രീകരണം പുരോഗമിക്കുന്നു

ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.

Update: 2022-08-03 13:17 GMT
Editor : abs | By : Web Desk

നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ നായികയായെത്തുന്ന ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ്  രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.

ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.  അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യു, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതം നല്‍കുന്നു. അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ഷനീം സഈദ്, ചീഫ് അസോസിയേറ്റ്: ഫിലിപ്പ് ഫ്രാന്‍സിസ്, തിരക്കഥാ സഹായി: വിവേക് ഭരതന്‍, ആര്‍ട്ട്: മിഥുന്‍ ചാലിശേരി, ക്രിയേറ്റീവ് ഡയറക്ടര്‍ & സൗണ്ട് ഡിസൈന്‍: ശബരീദാസ് തോട്ടിങ്കല്‍, കാസ്റ്റിംഗ്: അബു വളയംകുളം, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പിആര്‍ഒ: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്മ്യൂണിക്കേഷന്‍സ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News