ഫെബ്രുവരി 14ന് തിയേറ്ററുകളിൽ; റിലീസിനൊരുങ്ങി ബ്രോമാൻസ്

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ

Update: 2024-12-06 13:02 GMT

എറണാകുളം: ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച്, അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് 2025 ഫെബ്രുവരി 14ന് തീയറ്ററുകളിൽ എത്തും. ജോ ആൻഡ് ജോ, 18+ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

അരുൺ ഡി ജോസ്, തോമസ് പി. സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഖദീജ ആഷിഖ്. സെൻട്രൽ പിക്ചർസ് ആണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ.

ഛായാഗ്രഹണം- അഖിൽ ജോർജ്, എഡിറ്റർ- ചമ്മൻ ചാക്കൊ, സംഗീതം- ഗോവിന്ദ് വസന്ത, മേക്കപ്പ്- റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- സുധാർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം - നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - റിജിവൻ അബ്ദുൽ ബഷീർ, പോസ്റ്റർസ്‌ - യെല്ലോടൂത്ത്, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, രോഹിത് കെ സുരേഷ്, പിന്നെ ആർ ഓ - എ എസ് ദിനേശ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News