23 വർഷങ്ങൾക്ക് മുൻപ്; ലാലിനൊപ്പമുള്ള ഈ താരപുത്രനെ മനസിലായോ?

തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സൻസ് ഹോട്ടലിൽ നടക്കുന്നു

Update: 2023-06-07 08:34 GMT
Editor : Jaisy Thomas | By : Web Desk

ചന്തുവും ലാലും

മലയാള സിനിമയില്‍ ഇപ്പോള്‍ താരങ്ങളുടെ മക്കളും സജീവമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ഹരിശ്രീ അശോകന്‍, മേനക തുടങ്ങിയ താരങ്ങളുടെ മക്കള്‍ സിനിമയില്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ നടന്‍ സലിം കുമാറിന്‍റെ മകന്‍ ചന്തുവും അഭിനയരംഗത്ത് സജീവമാകാനൊരുങ്ങുകയാണ്. ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ചിത്രത്തില്‍ ചന്തുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോള്‍ ചന്തു പങ്കുവച്ച കുറിപ്പും ചിത്രവും ശ്രദ്ധ നേടുന്നത്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടനും സംവിധായകനുമായ ലാലിനൊപ്പം എടുത്ത ചിത്രമാണ് ചന്തു പങ്കുവച്ചത്.

Advertising
Advertising

ചന്തുവിന്‍റെ കുറിപ്പ്

23 വർഷങ്ങൾക്ക് മുൻപ്,

തെങ്കാശിപ്പട്ടണം സിനിമയുടെ വിജയാഘോഷം റിനയിസ്സൻസ് ഹോട്ടലിൽ നടക്കുന്നു. ആദ്യമായി ഒരുപാട് ആളുകളെ ഒരുമിച്ചു കാണുന്നതിന്‍റെ ഭയപ്പാടിൽ, മാറിയിരുന്നിരുന്ന ആ കൊച്ചുകുട്ടിയെ, ഒരാൾ എടുത്തുകൊണ്ട് വന്ന് മടിയിൽ ഇരുത്തി ഫോട്ടോ എടുപ്പിച്ചു.23 വർഷങ്ങൾക്ക് ശേഷം..മഞ്ഞുമ്മൽ ബോയ്സിന്റെ പൂജ കൊടൈക്കനാലിൽ നടക്കുന്നു..ആദ്യമായി ഒരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യുന്നതിന്‍റെ പേടിയും പിരിമുറുക്കവും എല്ലാം പ്രകടിപ്പിച്ചു നിൽക്കുന്ന ആ ചെറുപ്പക്കാരനെ, ഒരു കൊച്ചുകുട്ടിയെ പോലെന്നോണം. അന്നും ഒരാൾ അടുത്തേക്ക് വിളിച്ചു നിർത്തി ഫോട്ടോ എടുപ്പിച്ചു...അന്ന് ആ ചെറുപ്പക്കാരൻ ഒരു കൊച്ചുകുട്ടിയായി...! ഇതൊക്കെ ചെറിയ കാര്യങ്ങൾ അല്ലേ ? ഇതൊക്കെ ഇത്ര വലിയ കാര്യമാണോ ? ചെറിയ കാര്യങ്ങൾ ഒന്നും അത്ര ചെറുതല്ല...!

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News