ജെയിംസ് ബോണ്ടായി ഇനി ഡാനിയല്‍ ക്രെയിഗ് ഇല്ല, 'നോ ടൈം ടു ഡൈ' സെപ്തംബര്‍ 30 ന് എത്തും

2006 ല്‍ പുറത്തിറങ്ങിയ 'കാസിനോ റോയല്‍' എന്ന ബോണ്ട് ചിത്രത്തിലാണ് താരം ആദ്യമായി ബ്രിട്ടീഷ് ചാരനായി പ്രത്യക്ഷപ്പെടുന്നത്

Update: 2021-09-29 10:26 GMT
Editor : abs | By : Web Desk

ഇംഗ്ലീഷ് നടന്‍ ഡാനിയല്‍ ക്രെയ്ഗ് ഇനി ജെയിംസ് ബോണ്ടായി വരില്ല. 'നോ ടൈം ടു ഡൈ' എന്ന് ചിത്രത്തിന് ശേഷം ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയില്‍ നിന്ന് വിരമിക്കുകയാണ് 53 കാരനായ താരം. സെപ്തംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2006 ല്‍ പുറത്തിറങ്ങിയ കാസിനോ റോയല്‍ എന്ന ബോണ്ട് ചിത്രത്തിലാണ് താരം ആദ്യമായി ബ്രിട്ടീഷ് ചാരനായി പ്രത്യക്ഷപ്പെടുന്നത്. 'ക്വാണ്ടം ഓഫ് സൊലേസ്' (2008) 'സ്‌കൈഫോള്‍'(2012) 'സ്‌പെക്ടര്‍' (2015) എന്നീ ചിത്രങ്ങളിലും താരം ബോണ്ടായി തിളങ്ങി.

Advertising
Advertising

കാരി ജോജി ഫകുനാഗയാണ് നോ ടൈം ടു ഡൈ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ലീ സെയ്ഡക്‌സ്, റാല്‍ഫ് ഫിയന്നസ്, ക്രിസ്റ്റോഫ് വാള്‍ട്‌സ്, നവോമി ഹാരിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോണ്ടിന്റെ പ്രധാന എതിരാളിയായ ലുറ്റിസിഫര്‍ സഫിന്‍ ആയാണ് റാമി മാലെക് പ്രത്യക്ഷപ്പെടുന്നത്.

പുതിയ ബോണ്ട് ചിത്രം 'നോ ടൈം ടു ഡൈ' 2020 ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് റിലീസ് തീയത് പലതവണ മാറ്റുകയായിരുന്നു. ചിത്രത്തിന്റെ ലോക പ്രീമിയറില്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ ചള്‍സ് രാജകുമാരന്‍, ഭാര്യ കാമില, വില്യം രാജകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News