മൂന്ന് ചിത്രങ്ങളുമായി ബോളിവുഡിൽ ദർശീൽ സഫാരിയുടെ തിരിച്ചുവരവ്

25-കാരനായ ദർശീൽ സഫാരി ബോളിവുഡിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്.

Update: 2022-08-19 09:11 GMT
Editor : André | By : Web Desk

ആമിർ ഖാൻ സംവിധാനം ചെയ്ത 'താരേ സമീൻ പർ' എന്ന ചിത്രത്തിലെ ഇഷാൻ അവസ്തി എന്ന ബാലകഥാപാത്രത്തെ ഓർക്കാത്തവരുണ്ടാവില്ല. പഠനവൈകല്യമുള്ള കുട്ടിയായി ചിത്രത്തിൽ നായകപ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്ത ദർശീൽ സഫാരി ആ ചിത്രത്തിലെ പ്രകടനത്തിന് ഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടി.

എന്നാൽ, മിന്നും തുടക്കം ലഭിച്ചിട്ടും ദർശീലിന് ബോളിവുഡിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രിയദർശൻ സംവിധാനം ചെയ്ത ബം ബം ബോലെ, സത്യജിത് ഭട്കലിന്റെ സൂപ്പർ ഹീറോ ചിത്രം സൊക്കോമൊൻ, സലീം സിനായുടെ മിഡ്‌നൈറ്റ് ചിൽഡ്രൻ എന്നീ ചിത്രങ്ങളിലൊതുങ്ങി താരത്തിന്റെ ബോളിവുഡ് സാന്നിധ്യം. ടെലിവിഷൻ പരിപാടികളിലാണ് ദർശീലിനെ പിന്നീട് കണ്ടത്.

Advertising
Advertising

എന്നാലിതാ, 25-കാരനായ ദർശീൽ സഫാരി ബോളിവുഡിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. 'കണ്ടന്റ് എഞ്ചിനിയേഴ്‌സ്' 'ഡാൻസിങ് ശിവ' എന്നീ പ്രൊഡക്ഷൻ കമ്പനികൾ ചേർന്ന് മൂന്നു ചിത്രങ്ങളിലേക്കാണ് ദർശീലിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഗൗരവ് ഖട്ടി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ 'ടിബ്ബ'യുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. മറ്റു രണ്ടുചിത്രങ്ങൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.

 

സിനിമാ വ്യവസായം യുവപ്രതിഭകളെയാണ് തേടുന്നതെന്നും അഭിനയമികവും സൗന്ദര്യവുമുള്ള ദർശീലിന് പ്രേക്ഷകശ്രദ്ധ നേടാൻ അധികം കാത്തിരിക്കേണ്ടി വരില്ലെന്നും കണ്ടന്റ് എഞ്ചിനിയേഴ്‌സ് സി.ഇ.ഒ ഉത്പാൽ ആചാര്യ പറഞ്ഞു. മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും, യുവാക്കളെ ലക്ഷ്യമിട്ടുള്ള പ്രൊജക്ടുകളിൽ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും ദർശീൽ സഫാരി പ്രതികരിച്ചു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News