അച്ഛന്‍മാരുടെ മടിയിലിരിക്കുന്ന കുഞ്ഞ് ദുല്‍ഖറും പ്രണവും; പ്രിന്‍സസ് എന്ന് ആരാധകര്‍

മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന ദുല്‍ഖറിന്‍റെയും മോഹന്‍ലാലിന്‍റെ മടിയില്‍ ഇരിക്കുന്ന പ്രണവിന്‍റെയും ചിത്രമാണ് സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്

Update: 2022-11-15 08:55 GMT
Editor : Jaisy Thomas | By : Web Desk

മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഏതാണ്ട് ഒരേ കാലത്ത് സിനിമയിലെത്തി ഇപ്പോഴും ശോഭിച്ചുകൊണ്ടിരിക്കുന്നവര്‍. ഇരുവരുടെയും പാത പിന്തുടര്‍ന്നുകൊണ്ട് എത്തിയ മക്കളായ ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും സിനിമയില്‍ സജീവമാണ്. ദുല്‍ഖര്‍ ഒരു പാന്‍ ഇന്ത്യന്‍ താരമായി തന്നെ മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഡിക്യുവിന്‍റെയും പ്രണവിന്‍റെയും കുട്ടിക്കാല ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന ദുല്‍ഖറിന്‍റെയും മോഹന്‍ലാലിന്‍റെ മടിയില്‍ ഇരിക്കുന്ന പ്രണവിന്‍റെയും ചിത്രമാണ് സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. ചുവപ്പും കറുപ്പും നിറത്തിലുള്ള ടീ ഷര്‍ട്ട് അണിഞ്ഞ് അല്‍പം കുറുമ്പോടെ ഇരിക്കുന്ന ദുല്‍ഖറിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഉറങ്ങുന്ന പ്രണവിന്‍റെ തലയില്‍ മോഹന്‍ലാല്‍ മസാജ് ചെയ്യുന്നതാണ് മറ്റൊരു ഫോട്ടോയില്‍. പ്രിന്‍സസ് എന്നാണ് ആരാധകര്‍ ഈ ഫോട്ടോക്ക് കമന്‍റ് ചെയ്തിരിക്കുന്നത്.

Advertising
Advertising

സീതാരാമം ആണ് ദുല്‍ഖറിന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കിംഗ് ഓഫ് കൊത്ത, ഓതിരം കടകം എന്നിവയാണ് ദുല്‍ഖറിന്‍റെ അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍. സൂപ്പര്‍ഹിറ്റായ ഹൃദയത്തിനു ശേഷം പ്രണവിന്‍റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. യാത്രയിലാണ് താരം. യാത്രക്കിടയിലെ ഫോട്ടോകളും വീഡിയോകളും പ്രണവ് തന്‍റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News