'ഞാനൊറ്റക്കല്ല, മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ ഒരു സാറുണ്ട്'; ദുരൂഹതയും ആകാംക്ഷയും നിറച്ച് ഈശോ, ട്രെയിലര്‍ വീഡിയോ

ചിത്രം ഒക്ടോബര്‍ 5ന് വിജയദശമി ദിനത്തില്‍ സോണി ലിവ് പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും

Update: 2022-09-19 14:30 GMT
Editor : ijas

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദുരൂഹതയും ആകാംക്ഷയും നിറച്ചുള്ള ട്രെയിലര്‍ കുറ്റാന്വേഷണ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 5ന് വിജയദശമി ദിനത്തില്‍ സോണി ലിവ് പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. മലയാളം, തെലുഗ്, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ജാഫര്‍ ഇടുക്കി, സുരേഷ് കൃഷ്ണ ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍. അരുണ്‍ നാരായണ്‍ പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍.എം. ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്.

Advertising
Advertising
Full View

ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകരുന്നത്. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, കല സുജിത് രാഘവ്, മേക്കപ്പ് പി.വി. ശങ്കര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ആക്‌ഷൻ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സൈലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍ വിജീഷ് പിള്ള ആൻഡ് കോട്ടയം നസീര്‍, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്‌ഷന്‍ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, ഡിസൈന്‍ 10 പോയിന്‍റ്സ്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News