വീണ്ടും പാത്തു സ്വാഗ്; കല്യാണിയുടെ 'ശേഷം മൈക്കിൽ ഫാത്തിമ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലബാർ മണ്ണിലെ ഒരു വനിതാ അനൗൺസർ ആയി കല്യാണി പ്രിയദർശൻ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു.സി.കുമാറാണ്

Update: 2023-01-13 12:06 GMT
Editor : banuisahak | By : Web Desk

കല്യാണി പ്രിയദർശൻ നായികയായെത്തുന്ന 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ടോവിനോ തോമസും കീർത്തി സുരേഷും സോഷ്യൽ മീഡിയയിലൂടെയാണ്  പോസ്റ്റർ റിലീസ് ചെയ്തത്. ഫുട്ബോൾ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാർ മണ്ണിലെ ഒരു വനിതാ അനൗൺസർ ആയി കല്യാണി പ്രിയദർശൻ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു.സി.കുമാറാണ്. മലബാറിലും കൊച്ചിയിലും പരിസരപ്രദേശത്തുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ഗംഭീര പ്രകടനവുമായി പ്രേക്ഷക പ്രശംസ നേടുമെന്നുറപ്പാണ്. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.

Advertising
Advertising

സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - രഞ്ജിത് നായർ, എഡിറ്റർ -കിരൺ ദാസ്, ആർട്ട് -നിമേഷ് താനൂർ,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദർ, പബ്ലിസിറ്റി -യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ -റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ -ഐശ്വര്യ സുരേഷ്, പി ആർ ഓ -പ്രതീഷ് ശേഖർ.

Full View
Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News