''നിർത്താതെ പോയെന്ന തെറ്റുമാത്രമാണ് ചെയ്തത്''; കാറപകടത്തെക്കുറിച്ച് നടി ഗായത്രി സുരേഷ്

നടിക്കൊപ്പം ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോടായിരുന്നു നാട്ടുകാർ പൊട്ടിത്തെറിച്ചത്

Update: 2021-10-17 16:52 GMT
Editor : Dibin Gopan | By : Web Desk

വാഹനം ഇടിച്ചിട്ട് നിർത്താതെ പോയതിന് നടി ഗായത്രി സുരേഷിനെ നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്ന ഒരു വീഡിയോ വൈറലായിരുന്നു. നടിക്കൊപ്പം ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോടായിരുന്നു നാട്ടുകാർ പൊട്ടിത്തെറിച്ചത്. നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ പോയെന്നും ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ആ വീഡിയോയിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവം വിശദീകരിച്ച് ഇൻസ്റ്റഗ്രമിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗായത്രി.

'ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെൻഷൻ കൊണ്ട് വാഹനം നിർത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആൾ കൂടിയാൽ എന്താകും എന്ന് പേടിച്ച് നിർത്തിയില്ല. പക്ഷേ അവർ ഞങ്ങളെ പിന്തുടർന്ന് പിടിച്ചു. ഞാൻ പലതവണ മാപ്പ് പറഞ്ഞതാണ്. പക്ഷേ അവർ വിട്ടില്ല. ഒടുവിൽ പൊലീസ് എത്തി പ്രശ്‌നം പരിഹരിച്ചു. നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല. അവർ പിന്തുടർന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആർക്കും അപകടം പറ്റിയിട്ടില്ല.' ഗായത്രി പറഞ്ഞു.

Advertising
Advertising

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News