താടിയെല്ലിനും മൂക്കിനും പരിക്കേറ്റിരുന്നു, ശസ്ത്രക്രിയ കഴിഞ്ഞു: വിജയ് ആന്‍റണി

പിച്ചൈക്കാരൻ 2 ന്റെ സെറ്റിൽ വച്ചാണ് വിജയ് ആന്റണിക്ക് അപകടമുണ്ടായത്

Update: 2023-01-25 06:07 GMT

വിജയ് ആന്‍റണി

ചെന്നൈ: മലേഷ്യയിൽ വച്ച് ഉണ്ടായ അപകടത്തിന് ശേഷം തന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചിരിക്കുകയാണ് സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണി. പ്രാഥമിക ചികിത്സക്ക് ശേഷം  ചെന്നൈയിൽ തിരിച്ചെത്തിയ വിജയ് ആന്റണി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

"പ്രിയ സുഹൃത്തുക്കളെ, മലേഷ്യയിൽ നടന്ന പിച്ചൈക്കാരൻ 2 ചിത്രീകരണത്തിനിടെ താടിയെല്ലിനും മൂക്കിനുമേറ്റ സാരമായ പരിക്കിൽ നിന്ന് ഞാൻ  സുഖം പ്രാപിച്ചു വരികയാണ്. ഒരു ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. കഴിയുന്നത്ര വേഗം ഞാൻ നിങ്ങളോട് സംസാരിക്കും. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Advertising
Advertising

പിച്ചൈക്കാരൻ 2 ന്റെ സെറ്റിൽ വച്ചാണ് വിജയ് ആന്റണിക്ക് അപകടമുണ്ടായത്. മലേഷ്യയിലെ ലങ്കാവി ദ്വീപിൽ ബോട്ടിൽ വച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കവേയാണ് അപകടം . വിജയ് സഞ്ചരിച്ച ബോട്ട് നിയന്ത്രണം വിട്ട് ക്യാമറസംഘം സഞ്ചരിച്ച വലിയ ബോട്ടിനെ ഇടിക്കുകയായിരുന്നു.

സംഗീതസംവിധായകനായി സിനിമാ രംഗത്തേക്ക് കടന്നുവന്ന വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരൻ 2. പിച്ചൈക്കാരൻ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് പിച്ചൈക്കാരൻ 2.വിജയ് ആന്റണി നായകനായ ഒന്നാം ഭാഗം സംവിധാനം ചെയ്തത് ശശിയാണ്. പിച്ചൈക്കാരൻ 2ന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നതും വിജയ് ആന്റണി ആണ്.



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News