നടി ഹന്‍സികയുടെ കല്യാണം ഡിസംബറില്‍; വിവാഹം നടക്കുക 450 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തില്‍

എന്നാല്‍ നടിയുടെ വരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല

Update: 2022-10-17 05:41 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: തെന്നിന്ത്യന്‍ താരം ഹന്‍സിക മോട്‍വാനി വിവാഹിതയാകുന്നു. ഡിസംബറില്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ജയ്പൂരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തില്‍ വച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. എന്നാല്‍ നടിയുടെ വരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

താരവിവാഹത്തിനുള്ള ഒരുക്കങ്ങള്‍ കൊട്ടാരത്തില്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഒരു രാഷ്ട്രീയ നേതാവിന്‍റെ മകനുമായി വിവാഹം ഉടനുണ്ടാകുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നടന്‍ ചിമ്പുവുമായി പ്രണയത്തിലായിരുന്നു ഹന്‍സിക. നടി തന്‍റെ കാമുകിയാണെന്ന് ചിമ്പു തന്നെ വെളിപ്പെടുത്തിയിരുന്നു.

Advertising
Advertising

മുംബൈ സ്വദേശിയായ ഹന്‍സിക ടെലിവിഷന്‍ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷന്‍റെ ഹിറ്റ് ചിത്രമായ കോയി മില്‍ഗയയില്‍ ഹന്‍സിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഹന്‍സിയുടെ 50-ാമത്തെ ചിത്രമായ മഹാ ഈ വര്‍ഷം ആദ്യമാണ് പുറത്തിറങ്ങിയത്. റൗഡി ബേബിയാണ് ഹന്‍സികയുടെ പുതിയ ചിത്രം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News