ഗോവിന്ദ് വസന്തയുടെ മെലഡി മാജിക്; 'ഹേയ് സിനാമികയിലെ' പുതിയ ഗാനമെത്തി

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദുൽഖർ സൽമാനും കാജൽ അഗർവാളും കടന്നുവരുന്ന റൊമാൻറിക് മെലഡിയാണിത്

Update: 2022-01-27 14:08 GMT
Editor : abs | By : Web Desk

ദുൽഖർ സൽമാൻ നായകനാവുന്ന തമിഴ് ചിത്രം 'ഹേയ് സിനാമിക'യിലെ പുതിയ ഗാനമെത്തി. 'തോഴി' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നത്. മദൻ കാർക്കിയുടെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണം നൽകിയ ഗാനം പ്രദീപ് കുമാറാണ് പാടിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദുൽഖർ സൽമാനും കാജൽ അഗർവാളും കടന്നുവരുന്ന റൊമാൻറിക് മെലഡിയാണിത്.

പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്ററിന്റെ ആദ്യ സംവിധാന സംരഭമാണ് ഹേയ് സിനാമിക. അദിതി റാവു ഹൈദരി, നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ, കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടൻ, ജെയിൻ തോംപ്‌സൺ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertising
Advertising

ജിയോ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൻറെ സഹനിർമ്മാണം ഗ്ലോബൽ വൺ സ്റ്റുഡിയോസ് ആണ്. ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും മദൻ കാർക്കിയാണ്. ഛായാഗ്രഹണം പ്രീത ജയരാമൻ, എഡിറ്റിംഗ് രാധ ശ്രീധർ.

Full View

നേരത്തെ പുറത്തുവിട്ട 'അച്ചാമില്ലൈ' എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. ഗാനം ഹിറ്റായതിന്റെ സന്തോഷം അറിയിച്ച് ദുല്‍ഖര്‍ റിഹേഴ്‍സല്‍ വീഡിയോ പങ്കുവെച്ചിരുന്നു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News