ഹോപ് എലിസബത്ത് ബേസിൽ; മകളെ പരിചയപ്പെടുത്തി ബേസിലും ഭാര്യയും

2017ലാണ് ബേസിൽ ജോസഫും എലിസബത്തും വിവാഹിതരായത്. 2015ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായണം എന്ന മുഴുനീള കോമഡി ചിത്രം സംവിധാനം ചെയ്തണ് ബോസിൽ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്

Update: 2023-02-15 10:57 GMT
Advertising

നടനും സംവിധായകനുമായ ബേസിൽ ജോസഫിനും ഭാര്യ എലസബത്തിനും കുഞ്ഞ് ജനിച്ചു. ബേസിൽ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഭാര്യക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിലൂടെയാണ് ബേസിൽ പങ്കുവെച്ചത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് ഇരുവരും മകൾക്ക് പേരിട്ടിരിക്കുന്നത്. ബേസിലിനും ഭാര്യ എലിസബത്തിനും ആശംസകളുമായി സിനിമാലോകത്തെ സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തി.

'ഞങ്ങളുടെ ചെറിയ മാലാഖയുടെ വരവ് അറിയിക്കുന്നതിൽ സന്തോഷമുണ്ട്, ഹോപ്പ് എലിസബത്ത് ബേസിൽ!  ഇതിനകം തന്നെ അവൾ ഞങ്ങളുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞു. അവളോടുള്ള സ്നേഹത്തില്‍ ഞങ്ങള്‍ ഞങ്ങളെ തന്നെ  മറന്നു. എല്ലാ ദിവസവും അവൾ വളരുന്നതും അവളിൽ നിന്ന് പഠിക്കുന്നതും കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല. അവളുടെ ഒരോ ഘട്ടത്തിലുമുള്ള വളർച്ചക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്'. ബേസില്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു


2017ലാണ് ബേസിൽ ജോസഫും എലിസബത്തും വിവാഹിതരായത്. 2015ൽ പുറത്തിറങ്ങിയ കുഞ്ഞിരാമായണം എന്ന മുഴുനീള കോമഡി ചിത്രം സംവിധാനം ചെയ്തണ് ബോസിൽ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അഭിനയവും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ച് ബേസിൽ അഭിയത്തിലും സജീവമാവുകയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന മിന്നൽ മുരളിയാണ് ബേസിൽ സംവിധാനം ചെയ്ത ചിത്രം. ടൊവിനോ തോമസിനെ നായകനാക്കി ഇറക്കിയ ചിത്രത്തിന് ഏഷ്യൻ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

''സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022ൽ, പതിനാറ് രാജ്യങ്ങളിൽ നിന്ന് മികച്ച സംവിധായകനായി എന്നെ തെരഞ്ഞെടുത്തതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.ഈ അംഗീകാരം ആഗോളതലത്തിലേക്ക് നമ്മെ ഒരു പടി കൂടി അടുപ്പിച്ചുവെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങളുടെ നിർമ്മാതാക്കൾ, നെറ്റ്ഫ്‌ലിക്‌സ്, അഭിനേതാക്കൾ, എഴുത്തുകാർ, ഛായാഗ്രാഹകർ, കൂടാതെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഹൃദ്യമായ ആലിംഗനം. ഇതാ- എന്നിൽ വിശ്വസിച്ചതിന് നന്ദി. നിങ്ങളില്ലാതെ ഈ സൂപ്പർഹീറോ ഉയർന്നുവരുമായിരുന്നില്ല!,' സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022ൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം ബേസിൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News