'ഞാൻ വിവാഹിതനല്ല, പക്ഷേ എനിക്കൊരു മകളുണ്ട്'; വിശാൽ

റിലീസിന് തയാറെടുക്കുന്ന മാർക്ക് ആന്‍റണി ചിത്രത്തിന്‍റെ ലോഞ്ചിങ്ങ് ചടങ്ങിനിടെയാണ് വിശാൽ തന്‍റെ മകളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്

Update: 2023-09-04 12:36 GMT

ചെന്നൈ: തമിഴ് സിനിമാ മേഖലയിൽ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നടൻ വിശാലിന്‍റെ വിവാഹ വാർത്തക്ക് പിന്നാലെ തന്‍റെ മകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. സിനിമക്ക് പുറമേ സാമൂഹിക വിഷയങ്ങളിലും വ്യക്തമായ ഇടപെടലുകള്‍ നടത്തുന്ന വിശാൽ ജീവകാരുണ്യപ്രവർത്തനങ്ങള്‍ക്കിടയിൽ കണ്ടുമുട്ടിയ പെൺകുട്ടിയെയാണ് തന്‍റെ ആരാധാകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. റിലീസിന് തയാറെടുക്കുന്ന മാർക്ക് ആന്‍റണി ചിത്രത്തിന്‍റെ ലോഞ്ചിങ്ങ് ചടങ്ങിനിടെയാണ് സംഭവം.

താൻ വിവാഹിതനല്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ തനിക്കൊരു മകളുണ്ട് എന്ന് പറഞ്ഞാണ് വിശാൽ പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചത്. ആന്‍റൺ മേരി എന്നാണ് മകളുടെ പേരെന്നും ചെന്നൈയിലെ സ്റ്റെല്ലാ മേരി സ്കൂളിലെ വിദ്യാർഥിനിയാണെന്നും പറഞ്ഞാണ് വിശാൽ പെൺകുട്ടിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്.

Advertising
Advertising

വിശാലിനെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്നും ഉന്നത വിദ്യാഭ്യാസത്തിന് തുണയായ അദ്ദേഹത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നുമാണ് ആന്‍റൺ മേരി പറഞ്ഞത്. "എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്റ്റെല്ലാ മേരീസില്‍ പഠിക്കണമെന്നത്,എന്നാൽ എന്‍റെ അമ്മ പറഞ്ഞിരുന്നത് അത് നേടാൻ കഴിയാത്ത സ്വപ്നമാണ് അത് സാക്ഷാത്കരിക്കാൻ സാധിക്കില്ലെന്നാണ്. എന്നാൽ വിശാല്‍ അണ്ണന്‍ ആ സ്വപ്നം സാക്ഷാത്കരിച്ചു. എനിക്ക് അദ്ദേഹം എന്‍റെ പിതാവിനെപ്പോലെയാണ്"- ആന്‍റൺ മേരി

Full View

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായി ഒരു സുഹൃത്തു വഴിയാണ് വിശാൽ ആന്‍റൺ മേരിയെ പരിചയപ്പെടുന്നത്. കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളായ ദമ്പതികളുടെ മകളാണ് ആന്‍റൺ മേരി. സ്‌റ്റെല്ലാ മേരീസ് കോളേജില്‍ പഠിക്കണമെന്നത് പെണ്‍കുട്ടിയുടെ സ്വപ്‌നമായിരുന്നു. ആന്‍റൺ മേരിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ സുഹൃത്തില്‍ നിന്നറിഞ്ഞ വിശാല്‍ പഠനവും മറ്റു ചെലവുകളും ഏറ്റെടുക്കുകയായിരുന്നു. 

വിവാഹവുമായി ബന്ധപ്പെട്ട് വിശാലിനെതിരെ പ്രചരിച്ച വ്യാജവാർത്തകള്‍ക്കെതിരെ താരം അടുത്തിടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നടി ലക്ഷ്മി മേനോനുമായി വിശാലിനെ ബന്ധപ്പെടുത്തി ചില തമിഴ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾക്കെതിരെയായിരുന്നു താരം പ്രതികരിച്ചത്. സാധാരണയായി തന്നെക്കുറിച്ചുള്ള വ്യാജ വാർത്തകളോടും കിംവദന്തികളോടും താൻ പ്രതികരിക്കാറില്ല. എന്നാൽ, ഒരു പെൺകുട്ടിയുടെ പേര് ഉൾപ്പെട്ടതിനാലാണ് പ്രതികരിക്കുന്നതെന്നാണ് വിശാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ലക്ഷ്മി മേനോനുമായുള്ള തന്റെ വിവാഹ വാർത്ത സത്യമല്ലെന്നും അടിസ്ഥാനരഹിതമാണെന്നും വിശാൽ പറഞ്ഞിരുന്നു. നിങ്ങൾ ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതം ആക്രമിക്കുകയും നശിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. സമയമാകുമ്പോൾ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് വിശാൽ കുറിച്ചത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News