ക്യാ ഹുവാ തേരാ വാദാ...; മകള്‍ക്കൊപ്പം പാട്ടു പാടി ജഗതി ശ്രീകുമാര്‍

ജഗതിയുടെ ഫേസ്ബുക്ക് പേജില്‍ തന്നെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Update: 2022-11-28 07:12 GMT
Editor : Jaisy Thomas | By : Web Desk

മകള്‍ക്കൊപ്പം പാട്ടു പാടി നടന്‍ ജഗതി ശ്രീകുമാര്‍. മകള്‍ പാര്‍വതിക്കൊപ്പം മുഹമ്മദ് റാഫിയുടെ ഹിറ്റ് ഗാനം 'ക്യാ ഹുആ തേരാ വാദാ' എന്ന പാട്ടു പാടുന്ന പ്രിയ നടന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജഗതിയുടെ ഫേസ്ബുക്ക് പേജില്‍ തന്നെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പാര്‍വതി പാടുമ്പോള്‍ കൂടെപ്പാടുന്ന ജഗതിയെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോക്ക് താഴെ ജഗതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്. വേഗം തിരിച്ചുവരണമെന്നും സിനിമയില്‍ സജീവമാകണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

Advertising
Advertising

വാഹനാപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനിന്ന ജഗതി സി.ബി.ഐ 5 എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. 2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News