'എള്ളോളം തരി പൊന്നെന്തിനാ..'- പൊട്ടിച്ചിരിപ്പിച്ച് 'ജോ&ജോ'യുടെ വെഡ്ഡിംഗ് ടീസർ

വെഡ്ഡിംഗ് ടീസര്‍ എന്ന തലക്കെട്ടോടെ റിലീസ് ചെയ്ത ടീസറില്‍ മാത്യു തോമസ് അവതരിപ്പിക്കുന്ന ജോമോന്‍റെ കല്യാണ രംഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

Update: 2022-05-23 04:43 GMT

നവാഗതനായ അരുണ്‍ ഡി.ജോസ് സംവിധാനം ചെയ്ത ജോ&ജോ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു ഫീല്‍ ഗുഡ് മൂവി എന്ന നിലയില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ചുള്ളത്. ഇപ്പോള്‍ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വെഡ്ഡിംഗ് ടീസര്‍ എന്ന തലക്കെട്ടോടെ റിലീസ് ചെയ്ത ടീസറില്‍ മാത്യു തോമസ് അവതരിപ്പിക്കുന്ന ജോമോന്‍റെ കല്യാണ രംഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു കാലത്ത് ടിക് ടോക്കില്‍ തരംഗമായ 'എള്ളോളം തരി പൊന്നെന്തിനാ..'എന്ന പാട്ടിന്‍റെ അകമ്പടിയോടെയാണ് രംഗം ഒരുക്കിയിരിക്കുന്നത്. പൊട്ടിച്ചിരിയോടെയല്ലാതെ ഈ സീന്‍ കണ്ടുതീര്‍ക്കാന്‍ സാധിക്കുകയില്ല. നിഖില വിമല്‍, നസ്‍ലന്‍, ജോണി ആന്‍റണി, സ്മിനു സിജോ, മെല്‍വിന്‍ ജി.ബാബു,ലീന ആന്‍റണി എന്നിവരും ഈ രംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

Advertising
Advertising

ലോക്ഡൗണ്‍ കാലത്ത് ഒരു കുടുംബത്ത് നടക്കുന്ന സംഭവങ്ങള്‍ രസകരമായ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ജോ ആന്‍ഡ് ജോ. അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അൾസർ ഷായാണ് നിർവഹിക്കുന്നത്. ചമന്‍ ചാക്കോ എഡിററിംഗും നിർവഹിക്കുന്നു. ടിറ്റോ തങ്കച്ചന്റെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്നു. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News