'എന്റെ പൊന്നു മക്കളേ ഇതൊക്കെ എല്ലായിടത്തും എത്തിച്ച് പടം വിജയിപ്പിച്ച് തരണേ.. വേറെ വഴിയൊന്നുമില്ല'- 'ഇരട്ട'യെ കുറിച്ച് ജോജു

''മൂന്ന് വർഷങ്ങൾക്ക് മുൻപ് സംവിധായകൻ കഥ വന്ന് പറഞ്ഞപ്പോൾ 'പോയിൻറ് ബ്ലാങ്ക് ' എന്നായിരുന്നു സിനിമയുടെ പേര്''

Update: 2023-02-03 11:39 GMT

മൂന്ന് വർഷത്തിന്റെ തങ്ങളുടെ അധ്വാനമാണ് 'ഇരട്ട' സിനിമയെന്ന് നടൻ ജോജു ജോർജ്. ചിത്രത്തിന്റെ പ്രമോഷൻ വീഡിയോ എല്ലായിടത്തും എത്തിക്കണമെന്നും ചിത്രം വിജയിപ്പിച്ച് തരണമെന്നും ജോജു പ്രേക്ഷകരോട് അവശ്യപ്പെട്ടു. ഇരട്ട സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്റെ പൊന്നു മക്കളേ ഇതൊക്കെ നന്നായി എല്ലായിടത്തും എത്തിച്ച് പടം വിജയിപ്പിച്ച് തരണേ.. വിനീതമായി അഭ്യർഥിക്കുകയാണ്.. വേറെ വഴിയൊന്നുമില്ല.. ഇതുവരെ പറഞ്ഞതൊന്നുമല്ല കഥ' ജോജു പറഞ്ഞു.

മൂന്ന് വർഷങ്ങൾക്ക് മുൻപ് സംവിധായകൻ രോഹിത് കഥ വന്ന് പറഞ്ഞപ്പോൾ 'പോയിൻറ് ബ്ലാങ്ക് ' എന്നായിരുന്നു ഈ സിനിമയുടെ പേര്. അവിടെ നിന്ന് തുടങ്ങിയ യാത്രയാണെന്നും ജോജു കൂട്ടിച്ചേർത്തു.

Advertising
Advertising

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ചിത്രം റിലീസിന് മുന്നേ തന്നെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രം ഇന്ന് തീയറ്ററുകളിലെത്തി. അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനുമൊപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന 'ഇരട്ട' രോഹിത് എം.ജി കൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ആണ് ഇരട്ടയുടെ ഡി.ഓപി. അൻവർ അലിയുടേതാണ് വരികൾ, മനു ആന്റണി എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ആർട്ട് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ദിലീപ് നാഥാണ്. സമീറ സനീഷ്, വസ്ത്രലങ്കാരം, റോണക്സ് മേക്കപ്പ്, കെ രാജശേഖർ സ്റ്റണ്ട്സ് എന്നീ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News