വീണ്ടും ജോഷി-മോഹൻലാൽ ചിത്രം; ബിഗ് ബജറ്റില്‍ വരുന്നു 'റംബാൻ'

മലയാളത്തിനു പുറമെ ബോളിവുഡ്-വിദേശി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബഹുദൂരിപക്ഷവും അമേരിക്കയിലാണ് ചിത്രീകരണം നടക്കുന്നത്

Update: 2023-10-30 16:27 GMT
Editor : Shaheer | By : Web Desk

കൊച്ചി: മലയാളത്തിലെ ജനപ്രിയ കൂട്ടുകെട്ടായ ജോഷി-മോഹൻലാൽ ജോഡിയില്‍ ഒരുങ്ങുന്ന റംബാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് നിര്‍വഹിച്ചു. ഇന്ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിലായിരുന്നു ലോഞ്ചിങ് ചടങ്ങ്.

വലിയ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു കാറിൻ്റെ മുകളിൽ പിന്തിരിഞ്ഞു നിൽക്കുന്ന മോഹൻലാൽ, ഒരു കയ്യിൽ തോക്കും മറുകയ്യിൽ ചുറ്റികയുമായി നിൽക്കുന്ന പടത്തോടെയാണ് റംബാൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. എട്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജോഷി-മോഹൻലാൽ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നത്.

നിരവധി കൗതുകങ്ങള്‍ കോർത്തിണക്കിയുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദ് ജോസാണ്. ചെമ്പോക്കി മോഷൻ പിക്ചേഴ്സ്, ഐൻസ്റ്റിൻ മീഡിയാ പ്രസന്റ്സ് നെക്ക് സ്റ്റൽ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക് പോൾ, ശൈലേഷ് ആർ. സിങ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

Advertising
Advertising

വലിയ മുടക്കുമുതലിൽ ഒരുക്കുന്ന ഒരു പാൻ ഇന്ത്യന്‍ ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. മലയാളത്തിനു പുറമെ ബോളിവുഡ്-വിദേശി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബഹുദൂരിപക്ഷവും അമേരിക്കയിലാണ് ചിത്രീകരണം നടക്കുന്നത്. കുറച്ചു ഭാഗങ്ങൾ കേരളത്തിലുമുണ്ട്.

സായ്കുമാർ-ബിന്ദു പണിക്കർ ദമ്പതിമാരുടെ മകൾ കല്യാണി പണിക്കർ ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. യു.കെയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് കല്യാണി അഭിനയരംഗത്തെത്തുന്നത്. സംഗീതം-വിഷ്ണുവിജയ്‌. ഛായാഗ്രഹണം - സമീർ താഹിർ. എഡിറ്റിങ്- വിവേക് ഹർഷൻ. നിർമ്മാണ നിർവഹണം - ദീപക് പരമേശ്വരൻ, വാഴൂർ ജോസ്.

Summary: Joshiy-Mohanlal's new big budget film Ramban's title launched

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News