കമല്‍ഹാസന്‍,മോഹന്‍ലാല്‍, ആമിര്‍ ഖാന്‍; വന്‍താരനിര അണിനിരന്ന ജയ്പൂരിലെ ആ കല്യാണം!

ആമിര്‍ഖാനും മോഹന്‍ലാലും കമല്‍ഹാസനും അക്ഷയ് കുമാറും പൃഥ്വിരാജുമെല്ലാം പങ്കെടുത്ത ആ വിവാഹം ആരുടേതെന്നായിരുന്നു പലരുടെയും സംശയം

Update: 2023-02-11 06:17 GMT
Editor : Jaisy Thomas | By : Web Desk

അക്ഷയ് കുമാര്‍/ കമല്‍ഹാസന്‍

ജയ്പൂര്‍: ജയ്പൂരില്‍ കഴിഞ്ഞ ദിവസം ഒരു വിവാഹം നടന്നു. ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങള്‍ പങ്കെടുത്ത കല്യാണം. ആമിര്‍ഖാനും മോഹന്‍ലാലും കമല്‍ഹാസനും അക്ഷയ് കുമാറും പൃഥ്വിരാജുമെല്ലാം പങ്കെടുത്ത ആ വിവാഹം ആരുടേതെന്നായിരുന്നു പലരുടെയും സംശയം.


വാൾട്ട് ഡിസ്നി കമ്പനിയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്‍റ് കെ. മാധവന്‍റെ മകന്‍റെ കല്യാണത്തിനാണ് വന്‍താരനിര അണിനിരന്നത്. രാംബാഗ് പാലസിൽ വച്ചായിരുന്നു ആഡംബര കല്യാണം. വിവാഹത്തില്‍ പങ്കെടുത്തുകൊണ്ട് മോഹന്‍ലാല്‍ ഭാംഗ്ര നൃത്തം ചെയ്യുന്ന വീഡിയോ അക്ഷയ് കുമാര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. മോഹന്‍ലാല്‍ സാറിനൊപ്പമുള്ള ഈ നൃത്തം താന്‍ എന്നും ഓര്‍മിക്കുമെന്നും അത്ര മനോഹരമായ നിമിഷങ്ങളായിരുന്നു എന്നു കുറിച്ചുകൊണ്ടാണ് അക്ഷയ് വീഡിയോ പങ്കുവച്ചത്.

Advertising
Advertising

പരമ്പരാഗത വേഷങ്ങള്‍ ധരിച്ചാണ് താരങ്ങള്‍ വിവാഹത്തിനെത്തിയത്. മുന്‍നിരയില്‍ കമല്‍ഹാസനും അക്ഷയും ഇരിക്കുന്നത് ചിത്രങ്ങളില്‍ കാണാം. വെള്ള ഷര്‍ട്ടും സ്വര്‍ണ നിറത്തിലുള്ള കസവ് മുണ്ടും ധരിച്ചാണ് കമല്‍ ചടങ്ങില്‍ പങ്കെടുത്തത്. തൊട്ടുപിറകിലായി ആമിര്‍ഖാനെയും മുന്‍ഭാര്യ കിരണ്‍ റാവുവിനെയും കരണ്‍ ജോഹര്‍,മോഹന്‍ലാല്‍,പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെയും കാണാം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News