കോവിഡിനെ തോല്‍പ്പിച്ചത് എങ്ങനെയെന്ന് പറയില്ല, കോവിഡ് ഫാന്‍സിനെ വേദനിപ്പിക്കില്ലെന്ന് കങ്കണ

കോവിഡ് നെഗറ്റീവായതിന് പിന്നാലെ ഔചിത്യമില്ലാത്ത പരാമര്‍ശവുമായി കങ്കണ റണാവത്ത്

Update: 2021-05-19 04:51 GMT

ബോളിവുഡ് താരം കങ്കണ റണാവത്ത് കോവിഡ് മുക്തയായി. പിന്നാലെ ഔചിത്യമില്ലാത്ത പരാമര്‍ശവുമായി എത്തി. താന്‍ എങ്ങനെയാണ് കോവിഡിനെ തുരത്തിയതെന്ന് പറയാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പറയുന്നില്ലെന്നും അതിന്‍റെ കാരണവും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വിശദീകരിച്ചതിങ്ങനെ-

'എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ കോവിഡ് നെഗറ്റീവായി. എങ്ങനെയാണ് ഞാന്‍ കോവിഡിനെ തുരത്തിയതെന്ന് പറയണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷെ കോവിഡ് ഫാന്‍സിനെ വെറുപ്പിക്കരുതെന്നാണ് എനിക്ക് കിട്ടിയ നിര്‍ദേശം. നമ്മള്‍ കോവിഡിനോട് അനാദരവോടെ പെരുമാറിയാല്‍ ദേഷ്യം വരുന്നവരുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനക്കും സ്‌നേഹത്തിനും നന്ദി'

Advertising
Advertising

കോവിഡ് ബാധിച്ചതിന് പിന്നാലെ കോവിഡിനെ നിസ്സാരവല്‍ക്കരിച്ചുളള കങ്കണയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്തിരുന്നു. മെയ് 8നാണ് കങ്കണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്- 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദനയും ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാനായി കോവിഡ് പരിശോധന നടത്തി. ഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വെറും ജലദോഷപ്പനിയാണ്. അനാവശ്യ ശ്രദ്ധ കൊടുത്തത് കൊണ്ടാണ് ജനങ്ങള്‍ പരിഭ്രാന്തരാവുന്നത്'. കോവിഡ് ബാധിച്ച് പലരും ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ കങ്കണ കോവിഡിനെ വെറും പനിയെന്ന് വിശേഷിപ്പിച്ചത് വിമര്‍ശനത്തിനിടയാക്കി.

ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന വൈറല്‍ ചിത്രങ്ങള്‍ ഇന്ത്യയിലേതല്ല നൈജീരിയയിലേതാണെന്ന കങ്കണയുടെ പരാമര്‍ശവും വിവാദമായി. രാജ്യാന്തരതലത്തില്‍ രാജ്യത്തെ വിലകുറച്ച് കാണിക്കാന്‍ ചിലര്‍ പ്രചാരണം നടത്തുകയാണെന്നും കങ്കണ ആരോപിച്ചു. ഇന്ത്യ ഇസ്രായേലിനെ മാദതൃകയാക്കണം. എന്ത് പ്രശ്നം വന്നാലും അവര്‍ ഒരുമിച്ചുനില്‍ക്കും. അല്ലാതെ ഇവിടത്തെപ്പോലെ പ്രശ്നങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയല്ല ചെയ്യുകയെന്നും കങ്കണ പറയുകയുണ്ടായി. 



 


Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News