അക്ഷയ്കുമാറും ഷാരൂഖ് ഖാനും പരാജയം, അവതാരകരിലെ സൂപ്പർ സ്റ്റാർ ഞാനാണ്: കങ്കണ റാണാവത്ത്‌

ഓസ്‌കാർ വേദിയിൽ അവതാരകനെ തല്ലിയ വിൽ സ്മിത്തിനെ പിന്തുണച്ച് താരം എത്തിയിരുന്നു. വിൽ സ്മിത്ത് തന്നെ പോലെ സംഘിയാണെന്നായിരുന്നു കങ്കണ കുറിച്ചത്.

Update: 2022-04-06 12:55 GMT
Editor : abs | By : Web Desk

വിവാദ പ്രസ്താവനകളിലൂടെ വാർത്തയിൽ നിറയുന്ന താരമാണ് കങ്കണ റണാവത്ത്. അഭിനയത്തിന് പുറമേ അവതാരകയായും ശ്രദ്ധ നേടുകയാണ് താരമിപ്പോൾ. ഏക്ത കപൂർ നിർമിക്കുന്ന ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായാണ് കങ്കണ. ഷാരുഖ് ഖാനെയും അക്ഷയ് കുമാറിനേയും പോലെയല്ല താൻ സൂപ്പർസ്റ്റാർ അവതാരികയാണെന്ന് പറയുകയാണ് കങ്കണ.

''ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാർ എന്നിവർ മികച്ച അഭിനേതാക്കൾ തന്നെയാണ്. ഇവർ അവതാരകരായി വന്നപ്പോൾ വൻ പരാജയമായിരുന്നു. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, കങ്കണ റണാവത്ത് എന്നിവരാണ് സൂപ്പർസ്റ്റാർ അവതാരകർ എന്ന നിലയിൽ ശ്രദ്ധനേടിയത്. ഇതിൽ ഉൾപ്പെട്ടതിൽ അഭിമാനിക്കുന്നു.- കങ്കണ പറയുന്നു.

Advertising
Advertising

''ലോക്ക്അപ്പ് ആരംഭിച്ച ശേഷം തന്നോട് ബോളിവുഡ് മാഫിയയ്ക്ക് അസൂയ ഇരട്ടിച്ചെന്നും താരം ആരോപിച്ചു. തന്നെ മോശക്കാരിയാക്കാന്‍ പലതും ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാനത് കണ്ടെന്ന് നടിക്കുന്നേയില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ എനിക്ക് സാധിക്കുമെങ്കില്‍ എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം. എന്റെ തലമുറയിലെ ഏറ്റവും മികച്ച അവതാരക താനാണെന്നതില്‍ അഭിമാനം''- കങ്കണ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഓസ്‌കാർ വേദിയിൽ അവതാരകനെ തല്ലിയ വിൽ സ്മിത്തിനെ പിന്തുണച്ച് താരം എത്തിയിരുന്നു. വിൽ സ്മിത്ത് തന്നെ പോലെ സംഘിയാണെന്നായിരിന്നു കങ്കണ കുറിച്ചത്. വിൽ സ്മിത്തിന്റെ നാല് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. സ്മിത് ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിന്റെയും സദ്ഗുരുവിനൊപ്പം നിൽക്കുന്നതിന്റെയും ചിത്രങ്ങളാണ് കങ്കണ പങ്കുവെച്ചത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News