'ഇവരൊന്നും അവാർഡിനർഹരല്ല, നെപ്പോട്ടിസമാഫിയ എല്ലാം തട്ടിയെടുക്കുന്നു'; രൂക്ഷവിമര്‍ശനവുമായി കങ്കണ റണാവത്ത്

ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം രൺബീർ കപൂറിനും മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടിനുമാണ് ലഭിച്ചത്

Update: 2023-02-21 05:45 GMT
Editor : Lissy P | By : Web Desk

മുംബൈ: ഇത്തവണത്തെ ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനും നടിക്കുമുള്ള അവാർഡ് നേടിയത് താരദമ്പതികളായ രൺബീർ കബീറും ആലിയ ഭട്ടുമായിരുന്നു. അവാർഡിന് തൊട്ടുപിന്നാലെ ഇതിനെതിരെ രൂക്ഷവിമർശനവുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തി. ഇവരൊന്നും അവാർഡ് അർഹിക്കുന്നില്ലെന്നും കങ്കണ സോഷ്യൽമീഡിയയിൽ കുറിച്ചു.

നെപ്പോട്ടിസം മാഫിയ അർഹതപ്പെട്ടവരുടെ അവകാശം തട്ടിയെടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കങ്കണ അവാർഡിനെതിരെ വിമർശനമുന്നയിച്ചത്. അവാർഡിന് അർഹരെന്ന് താൻ കരുതുന്നവരുടെ പേരുകളും കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

Advertising
Advertising

ഈ വർഷത്തെ മികച്ച നടൻ - റിഷബ് ഷെട്ടി (കാന്താര) മികച്ച നടി- മൃണാൽ താക്കൂർ ( സീതാ രാമം) മികച്ച ചിത്രം - കാന്താര മികച്ച സംവിധായകൻ- എസ് എസ് രാജമൗലി (ആർആർആർ) മികച്ച സഹനടൻ - അനുപം ഖേർ (കശ്മീർ ഫയൽസ്) മികച്ച സഹനടി- തബു (ഭൂൽ ഭുലയ്യ) തുടങ്ങിയവരുടെ പേരുകളാണ് കങ്കണ പങ്കുവെച്ചത്.

'നെപ്പോട്ടിസത്തിന്റെ ഭാഗമായ താരങ്ങളുടെ മക്കൾ അവരുടെ മാതാപിതാക്കളുടെ പേരും ബന്ധങ്ങളും ഉപയോഗിച്ച് എല്ലാം നേടുന്നു. അവരുടെ മക്കൾക്ക് സിനിമ ലഭിക്കാൻ കരൺജോഹറിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. അതേസമയം, മറ്റാരുടെയും പിന്തുണയില്ലാതെ ഉയർന്നുവന്ന താരങ്ങളുടെ കരിയർ നശിപ്പിക്കുകയും ചെയ്യുന്നു. അവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ടാൽ അതൊക്കെ തള്ളിക്കളയും...' കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.



ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരം  രൺബീർ കപൂറും മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും നേടിയത്. ഗംഗുബായ് കത്യവാഡിയിലെ അഭിനയത്തിനാണ് ആലിയ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ബ്രഹ്‌മാസ്ത്ര ഒന്നാം ഭാഗമായ ശിവയിലെ പ്രകടത്തിനാണ് രൺബീറിന് പുരസ്‌കാരം ലഭിച്ചത്. ഭേദിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് വരുൺ ധവാനും നേടി.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News