'കരിക്ക്' താരം സ്നേഹ ബാബു വിവാഹിതയാവുന്നു; വരൻ 'കരിക്കി'ൽ നിന്ന്
‘സാമർത്ഥ്യ ശാസ്ത്രത്തിന് നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചത്.
കൊച്ചി: 'കരിക്ക്' മലയാളം വെബ്സീരീസുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി സ്നേഹബാബു വിവാഹിതയാകുന്നു. കരിക്കിന്റെ വെബ് സീരിസായ 'സാമർത്ഥ്യ ശാസ്ത്ര'ത്തിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് പങ്കാളി. ഈ സീരീസിൽ ഒരു പ്രധാന വേഷം സ്നേഹയും ചെയ്തിരുന്നു. അഖിലിനൊപ്പമുളള ചിത്രം പങ്കുവെച്ചാണ് പ്രണയവാർത്ത ആരാധകരെ അറിയിച്ചത്. ‘സാമർത്ഥ്യ ശാസ്ത്രത്തിന് നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചത്.
കരിക്കിലെ മറ്റ് അഭിനേതാക്കളും ആരാധകരും ചിത്രത്തിന് താഴെ ആശംസയുമായി എത്തി. ഗ്രേസി-ബാബു ദമ്പതികളുടെ മകളായി മുംബൈയിലെ ഗോരെഗാവിലാണ് സ്നേഹയുടെ ജനനം. കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്‌നേഹ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യരാത്രി, ഗാനഗന്ധര്‍വ്വന്‍, സൂപ്പര്‍ ശരണ്യ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്