മലയാളത്തിൻറെ 'കീരിക്കാടൻ ജോസ്'; നടൻ മോഹൻ രാജ് അന്തരിച്ചു

പാർക്കിൻസൺസ് രോഗബാധിതനായിരുന്ന മോഹൻ രാജ് ഏറെക്കാലമായി ചികിത്സയിലായിരുന്നു

Update: 2024-10-03 13:21 GMT

നടൻ മോഹൻ രാജ് അന്തരിച്ചു. കിരീടം സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ചതിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ താരമാണ് മോഹൻ രാജ്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ  വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.

കസ്റ്റംസിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. 300 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങളായിരുന്നു മിക്കതും. സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്.

Advertising
Advertising
Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News