'ജീവിതത്തിന്റെ പുതിയ തുടക്കം'; സുസ്മിതക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലളിത് മോദി

ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്‍റിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേസെടുത്തതിനെ തുടർന്ന് രാജ്യംവിട്ട ലളിത് മോദി ഇപ്പോൾ ലണ്ടനിലാണ്

Update: 2022-07-14 17:40 GMT

മുൻ ഐപിഎൽ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയുടെ പുതിയ ട്വീറ്റാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുായ സുസ്മിത സെന്നിനൊപ്പം പുതിയ ജീവിതത്തിന് തുടക്കമിടുകയാണെന്നതാണ് അത്. സുസ്മിതക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചാണ് ലളിത് മോദിയുടെ വെളിപ്പെടുത്തൽ.

സുസ്മിതയെ തന്റെ നല്ലപാതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. 'മാലദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു', ലളിത് മോദി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

Advertising
Advertising

അതേസമയം, തങ്ങൾ വിവാഹിതരായിട്ടില്ലെന്നും ഒരുമിച്ച് കഴിയുകയാണെന്നുമാണ് ലളിത് മോദി പറയുന്നത്. 

നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെൻറിലെ അഴിമതിയുമായി ബന്ധപ്പെട്ടുള്ള കേസുകളെ തുടർന്ന് 2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇപ്പോൾ ലണ്ടനിലാണ് താമസം. ബോളിവുഡിലെ മിന്നുംതാരമായിരുന്ന സുസ്മിത സെൻ 1994-ൽ മിസ് യൂണിവേർസ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - അലി കൂട്ടായി

contributor

Similar News