'മലയാള സിനിമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന സിനിമയാണ് മഹാവീര്യർ'; ആസിഫ് അലി

ജൂലൈ 21നാണ് 'മഹാവീര്യര്‍' ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്

Update: 2022-07-19 09:39 GMT
Editor : ijas
Advertising

മലയാള സിനിമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്താനുതകുന്ന സിനിമയാണ് മഹാവീര്യറെന്ന് ആസിഫ് അലി. സിനിമയിൽ നിവിൻ പോളിയോടൊപ്പം പ്രധാന വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. എം മുകുന്ദൻ ഒരുക്കുന്ന തിരക്കഥയാണ് സിനിമയെ ഈ നിലവാരത്തിലേക്ക് ഉയർത്തിയതെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. ജൂലൈ 21നാണ് സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.

പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

ടൈം ട്രാവലും ഫാന്‍റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ-വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം-മനോജ്‌. ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കലാ സംവിധാനം-അനീസ് നാടോടി. വസ്ത്രാലങ്കാരം-ചന്ദ്രകാന്ത്, മെൽവി. ജെ. ചമയം-ലിബിൻ മോഹനൻ. ഖ്യ സഹ സംവിധാനം-ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News