സിനിമ-നാടക നടൻ സി.വി ദേവ് അന്തരിച്ചു

യാരോ ഒരാള്‍ എന്ന ചിത്രത്തിലൂടെയാണ് സി വി ദേവ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

Update: 2023-06-26 15:53 GMT
Editor : anjala | By : Web Desk

കോഴിക്കോട്: സിനിമ, നാടക നടന്‍ സി വി ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കുറച്ച് ദിവസങ്ങളായി കോഴിക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നൂറിലധികം സിനിമകളില്‍ വേഷമിട്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം തുടങ്ങുന്നത് നാടകങ്ങളിലൂടെയായിരുന്നു.

യാരോ ഒരാള്‍ എന്ന ചിത്രത്തിലൂടെയാണ് സി വി ദേവ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.ഈ പുഴയും കടന്ന്, പട്ടാഭിഷേകം, സദയം, മനസ്സിനക്കരെ, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, ഉള്ളം, ഉറുമ്പുകള്‍ ഉറങ്ങാറില്ല, ചന്ദ്രോത്സവം, മിഴിരണ്ടിലും, നേര്‍ക്ക്‌നേരെ എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News