ക്രിസ്റ്റഫറായി മമ്മൂട്ടി; ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററെത്തി

"നിയമം എവിടെ നിർത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു" എന്നാണ് പോസ്റ്ററിലുള്ളത്.

Update: 2022-09-06 12:56 GMT

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. "നിയമം എവിടെ നിർത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു" എന്നാണ് പോസ്റ്ററിലുള്ളത്. 'ക്രിസ്റ്റഫർ' എന്ന് പേരിട്ട ചിത്രം നിർമിക്കുന്നത് ആർ.ഡി ഇലുമിനേഷൻസ് ആണ്.

'ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ്' എന്ന ടാഗ് ലൈനോടു കൂടി ഇറങ്ങുന്ന ത്രില്ലർ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും ആദ്യമായി മലയാളത്തിൽ എത്തുന്നുണ്ട്.

Advertising
Advertising

ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം- ജസ്റ്റിൻ വർഗീസ്. എഡിറ്റിംഗ്- മനോജ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, കലാ സംവിധാനം- ഷാജി നടുവിൽ, വസ്ത്രാലങ്കാരം- പ്രവീൺ വർമ, ചമയം- ജിതേഷ് പൊയ്യ, ആക്ഷൻ- സുപ്രീം സുന്ദർ. ചീഫ് അസോസിയേറ്റ്- സുജിത്ത് സുരേഷ്. പി.ആർ.ഒ- പി.ശിവപ്രസാദ് & നിയാസ് നൗഷാദ്. മാർക്കറ്റിംങ്- ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്‍സ്. സ്റ്റിൽസ്- നവീൻ മുരളി. ഡിസൈൻ- കോളിൻസ് ലിയോഫിൽ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News