'പുഴു' ലുക്കില്‍ മമ്മൂട്ടി; വൈറലായി പ്രതിപക്ഷ നേതാവുമൊത്തുള്ള ചിത്രങ്ങള്‍

‘ഇന്ന് പ്രതിപക്ഷ നേതാവിനോടും, വി.കെ അഷ്‌റഫ്ക്കയ്ക്കുമൊപ്പം തൃശൂരില്‍' എന്ന കുറിപ്പോടെയാണ് ആന്‍റോ ജോസഫ് ചിത്രം പങ്കുവെച്ചിരിക്കുന്നത്

Update: 2021-09-09 09:33 GMT
Editor : Roshin | By : Web Desk

'പുഴു' എന്ന സിനിമക്കായി മുടിയും താടിയും വെട്ടി പുതിയ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ ചിത്രം വൈറല്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം തൃശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ ചിത്രം നിര്‍മ്മാതാവ് ആന്റോ ജോസഫാണ് പങ്കുവെച്ചത്.

'ഇന്ന് പ്രതിപക്ഷ നേതാവിനോടും, വി.കെ അഷ്‌റഫ്ക്കയ്ക്കുമൊപ്പം തൃശൂരില്‍' എന്ന കുറിപ്പോടെയാണ് ആന്‍റോ ജോസഫ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കോവിഡിന് ശേഷം താടിയും മുടിയും വളര്‍ത്തിയ മമ്മൂട്ടിയുടെ പല ചിത്രങ്ങളും വൈറലായിരുന്നു. അമല്‍ നീരദിന്‍റെ ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിയെത്തുന്നതും താടിയും മുടിയുമുള്ള ലുക്കിലാണ്.

Advertising
Advertising

എന്നാല്‍ മമ്മൂട്ടിയുടെ ഈ പുതിയ ഗെറ്റപ്പിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഈ മാസം പത്തിന് പുഴുവിന്‍റെ ചിത്രീകരണത്തിനായി മമ്മൂട്ടി കൊച്ചിയിലെത്തും. ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമ നവാഗതയായ റദീനയാണ് സംവിധാനം ചെയ്യുന്നത്. ഉണ്ടക്ക് ശേഷം ഹര്‍ഷദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

Full View

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News