വീണ്ടും പൊലീസ് റോളില്‍, സ്റ്റൈലിഷായി മമ്മൂട്ടി; 'ക്രിസ്റ്റഫര്‍' ടീസര്‍ വീഡിയോ

പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍

Update: 2023-01-01 14:39 GMT
Editor : ijas | By : Web Desk

പുതുവര്‍ഷത്തില്‍ പ്രതീക്ഷകള്‍ സമ്മാനിച്ച് ബി. ഉണ്ണികൃഷ്ണൻ–മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്‍റെ ടീസർ എത്തി. യൂണിഫോം ധരിക്കാത്ത പൊലീസ് റോളിലാണ് മമ്മൂട്ടിയെ ടീസറില്‍ കാണിക്കുന്നത്. ഒരു കേസ് അന്വേഷണം ക്രിസ്റ്റഫറിനെയും സംഘത്തെയും ഏല്‍പ്പിക്കുന്നതാണ് ടീസര്‍. 'ബയോഗ്രാഫി ഓഫ് എ വിജിലന്‍റ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ത്രില്ലർ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹൻലാൽ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രം കൂടിയാണിത്. 2010 ൽ പുറത്തിറങ്ങി പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

Advertising
Advertising
Full View

സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്. ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ടെന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിങ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News