മമ്മൂട്ടിയുടെ 'കാതൽ'; കാത്തിരിപ്പിന് അവസാനം, പുതിയ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലും ഐ.എഫ്.എഫ്.കെയിലും പ്രദർശിപ്പിക്കും

Update: 2023-11-02 16:12 GMT

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതൽ' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മമ്മൂട്ടിയുടെ നായികയായി ജ്യോതികയെത്തുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത് കഴിഞ്ഞ നവംബറിലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി സംബന്ധിച്ച അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് കാതലിന്റെ നിർമാണം. സിനിമയുടെ റിലീസ് തീയതി നാളെ വൈകിട്ട് ആറിന് പ്രഖ്യാപിക്കുമെന്നാണ് മമ്മൂട്ടി കമ്പനി സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. അതേസമയം, ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ 'കാതൽ' പ്രദർശിപ്പിക്കും. ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിലാണ് പ്രദർശനം. ഡിസംബര്‍ എട്ടുമുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം.

Advertising
Advertising

ചിത്രത്തില്‍ മാത്യു ദേവസിയെന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ദേവസിയുടെ ഭാര്യയെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കാതലിലൂടെ ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. 2009ല്‍ പുറത്തിറങ്ങിയ ‘സീതാകല്യാണ’മാണ് ജ്യോതിക ഏറ്റവുമൊടുവിലായി അഭിനയിച്ച മലയാള ചിത്രം. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ. തോമസാണ് നിര്‍വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് വിതരണം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News