'റോബോട്ടിക് ക്യാമറക്ക് മുന്നിൽ മമ്മൂക്കയുടെ ആക്ഷന്‍ അഴിഞ്ഞാട്ടം'; ഭീഷ്മപര്‍വ്വം മേക്കിങ് വീഡിയോ

റോബോട്ടിക്ക് ക്യാമറക്ക് മുന്നില്‍ ഡ്യൂപ്പിന്‍റെ സഹായമില്ലാതെയാണ് മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്

Update: 2022-03-16 14:24 GMT
Editor : ijas

തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. സിനിമയിലെ ഗോഡൗൺ ആക്ഷന്‍ രംഗങ്ങളുടെ മേക്കിങ് വീഡിയോയാണ് മമ്മൂട്ടിയും അമര്‍ നീരദും പുറത്തുവിട്ടത്. റോബോട്ടിക്ക് ക്യാമറക്ക് മുന്നില്‍ ഡ്യൂപ്പിന്‍റെ സഹായമില്ലാതെയാണ് മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്‍റെ സ്വഭാവം നിര്‍ണയിക്കുന്ന മമ്മൂട്ടിയുടെ സ്റ്റൈലിഷ് അഭിനയവും മേക്കിങ് വീഡിയോയില്‍ വ്യക്തമാണ്. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരും ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടിക്ക് കൂട്ടായുണ്ട്. ഹോളിവുഡ് സിനിമകളില്‍ പരിചിതമായ റോബോ ക്യാമറ മലയാളത്തില്‍ ട്രാന്‍സിലൂടെയാണ് ആദ്യമായി അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഭീഷ്മപര്‍വ്വത്തിന്‍റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.

Advertising
Advertising
Full View

റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ കോടികളാണ് ഭീഷ്മപര്‍വ്വം നേടിയത്. ബിഗ് ബിക്ക് ശേഷം 14 വര്‍ഷങ്ങള്‍കഴിഞ്ഞ് മമ്മൂട്ടിയും അമല്‍നീരദും ഒന്നിച്ച ചിത്രം 50 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അമൽ നീരദ് തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമേ ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്‍ദ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ഭീഷ്മ പർവത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്.

സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. വിവേക് ഹർഷനാണ് ചിത്രസംയോജനം. 'ബിലാൽ' ഉടൻ വരുമെന്ന പ്രതീക്ഷകൾ കൊടുമ്പിരികൊണ്ടിരുന്നപ്പോഴാണ് മറ്റൊരു പ്രൊജക്ടുമായി അമല്‍ നീരദും മമ്മൂട്ടിയും കൈകോർത്തത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News