ഇനി നിരത്തിൽ പറക്കും മഞ്ജു; പുത്തൻ ബി.എം.ഡബ്ല്യു ബൈക്ക് സ്വന്തമാക്കി താരം

22 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ബൈക്കാണ് താരം വാങ്ങിയത്.

Update: 2023-02-18 12:31 GMT

നടൻ അജിത്തിനൊപ്പം ട്രിപ്പ് ഉണ്ടാവുമെന്ന സൂചനകൾക്ക് പിന്നാലെ പുതിയ ബി.എം.ഡബ്ല്യു 1250 ജി.എസ് ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. 22 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ബൈക്കാണ് താരം വാങ്ങിയത്. ബൈക്ക് വാങ്ങുകയും ഓടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ച് താരം തന്നെയാണ് സന്തോഷം സോഷ്യൽമീഡിയിലൂടെ അറിയിച്ചത്.

'ധൈര്യത്തിന്റെ കുഞ്ഞൻ കാൽവയ്പ്പ് നല്ലൊരു തുടക്കമാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് ദൂരം മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ ഞാൻ പരുങ്ങുന്നത് കണ്ടാൽ ദയവായി ക്ഷമിക്കണം. എന്നെപ്പോലെ നിരവധി പേർക്ക് പ്രചോദനമായതിന് അജിത്ത് കുമാർ സാറിന് നന്ദി'- മഞ്ജു കുറിച്ചു.

Advertising
Advertising

തനിക്കൊരു ബൈക്ക് സ്വന്തമാക്കണം എന്ന ആ​ഗ്രഹത്തെ കുറിച്ച് മഞ്ജു നേരത്തെ മനസ് തുറന്നിരുന്നു. ഡ്രൈവിങ് ലൈസൻസ് ലഭിച്ച ശേഷമായിരുന്നു ഇത്. നടൻ അജിത്ത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയം അദ്ദേഹത്തിനൊപ്പം മഞ്ജു ലഡാക്ക് യാത്ര നടത്തിയിരുന്നു. അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബി.എം.ഡബ്ല്യു ബൈക്കാണ് മഞ്ജുവും വാങ്ങിയിരിക്കുന്നത്.

ഓഫ് റൈഡിങ്ങിനും ലോങ് റൈഡുകൾക്കും ഉപയോ​ഗിക്കാനാവാനുന്ന ഈ ബൈക്കിൽ ബി.എം.ഡബ്ല്യു ഷിഫ്റ്റ് ക്യാമും അവതരിപ്പിച്ചിട്ടുണ്ട്. 60 ദിവസം നീളുന്ന ഒരു ബെെക്ക് ട്രിപ്പ് ഈ വർഷം തന്നെ അജിത്ത് നടത്തുന്നുണ്ട്. ഈ ട്രിപ്പില്‍ മഞ്ജുവും ഭാ​ഗമാവുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് താരം ബൈക്ക് സ്വന്തമാക്കിയിരിക്കുന്നത്.

ബി.എം.ഡബ്ല്യു 1250 ജി.എസ്. ബൈക്കിനു പുറമെ മിനി കൂപ്പറിന്റെ ഇലക്ട്രിക് വാഹനവും താരത്തിന് സ്വന്തമായുണ്ട്. കസ്റ്റം പെയിന്റിൽ വരുന്ന ഇന്ത്യയിലെ ആദ്യത്തെ മിനി കൂപ്പർ എസ്.ഇയാണ് മഞ്ജുവിന്റെ പക്കലുള്ളത്. 2021ലാണ് രണ്ട് പുതിയ ബൈക്കുകൾ ബി.എം.ഡബ്ല്യു ഇന്ത്യയിൽ അവതരിപ്പിച്ചത്. ബി.എം.ഡബ്ല്യു 1250 ജി.എസ് കൂടാതെ 'ആർ 1250 ജി എസ് അഡ്വഞ്ചർ' ആണ് മറ്റൊന്ന്.








Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News