'കൈയടികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ മനസിലാക്കണം, നമ്മളൊന്നും ആരുടേയും ഒന്നുമല്ലെന്ന്'; മഞ്ജുവിന്‍റെ 'ആയിഷ' ഇതാ; ട്രെയിലര്‍ പുറത്ത്

മലയാളത്തിലും അറബിയിലും നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു

Update: 2023-01-06 13:09 GMT
Editor : ijas | By : Web Desk

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആയിഷ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിറഞ്ഞു നില്‍ക്കുന്ന മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയിലറിന്‍റെ സവിശേഷത. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ 'കണ്ണില്‍ കണ്ണില്‍' എന്ന ഗാനം മഞ്ജു വാര്യരുടെ നൃത്തരംഗങ്ങള്‍കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രഭുദേവയായിരുന്നു ഗാനത്തിന്‍റെ കൊറിയോഗ്രാഫര്‍.

പ്രേത ഭവനം എന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലൊക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമ കൂടിയാണ് ആയിഷ. മലയാളത്തിലും അറബിയിലും നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിന്‍റെ രചന ആഷിഫ് കക്കോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Advertising
Advertising
Full View

മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്‍ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിര്‍മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍-അപ്പു എന്‍. ഭട്ടതിരി, കല-മോഹന്‍ദാസ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്-ബിനു ജി. നായര്‍, ശബ്ദ സംവിധാനം-വൈശാഖ്, സ്റ്റില്‍-രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍-റഹിം പി.എം.കെ, പി.ആര്‍.ഒ-എ.എസ്. ദിനേശ്. ചിത്രം ജനുവരി 20ന് തിയറ്ററുകളില്‍ എത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News