ചിക്കന്‍ കറിയുണ്ടാക്കി വൈറലായി മോഹന്‍ലാല്‍; രുചിച്ച് സുചിത്ര, വീഡിയോ

കൊച്ചിയിലെ ഫ്ലാറ്റില്‍വെച്ച് ചിത്രീകരിച്ച വീഡിയോ മോഹന്‍ലാല്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്

Update: 2021-07-24 10:48 GMT
Editor : Roshin | By : Web Desk

നടന്‍ മോഹന്‍ലാലിന്‍റെ പാചക വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വൈറല്‍. മസാലക്കൂട്ടുകള്‍ ഉപയോഗിക്കാതെ, ചതച്ചരച്ച കൂട്ടുകൊണ്ട് തയാറാക്കിയ കറി രുചിക്കാന്‍ ഭാര്യ സുചിത്രയും വീഡിയോയില്‍ ഉണ്ടായിരുന്നു. കൊച്ചിയിലെ ഫ്ലാറ്റില്‍വെച്ച് ചിത്രീകരിച്ച വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.

അധികം മസാലകള്‍ ഒന്നും ഇല്ലാതെ ചതച്ചെടുത്ത ചേരുവകള്‍ കൊണ്ടാണ് ചിക്കന്‍ തയ്യാറാക്കുന്നത്. ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റല്‍ മുളക്, കുറച്ച് ഗരം മസാല, മഞ്ഞള്‍ ഉപ്പ്, ചുട്ടെടുത്ത തേങ്ങ (ചതച്ചത്) എന്നിവയാണ് ചേരുവകള്‍. പാചകത്തിന്‍റെ ഓരോ ഘട്ടവും വിശദമായി തന്നെ താരം ആരാധകര്‍ക്കു വേണ്ടി പങ്കുവെക്കുന്നുണ്ട്.

Advertising
Advertising

ഫ്രൈയിങ് പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചതച്ചെടുത്ത ചേരുവകള്‍ എല്ലാം ഉപ്പ് ചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, പെരുംജീരകം, കുരുമുളകുപൊടി, ഗരംമാസല, ഉണക്കമുളക് ചതച്ചത്, ചതച്ചുവച്ച തേങ്ങയും ചേര്‍ത്ത് യോജിപ്പിക്കാം. ഇതിലേക്ക് അരക്കിലോ ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഒട്ടും വെള്ളം ചേര്‍ക്കരുത്. ഇത് അടച്ചു വച്ച് വേവിച്ച് എടുക്കാം. ചിക്കന്‍ കറി വെക്കുന്നത് മോഹന്‍ലാല്‍ തന്നെ വിവരിക്കുന്നു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News