ദീപാവലി ആഘോഷം സഞ്ജയ് ദത്തിനൊപ്പം; ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ

ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ ലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

Update: 2021-11-05 15:52 GMT
Editor : abs | By : Web Desk

സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാലും കുടുംബവും. ലാലും ഭാര്യ സുചിത്രയും സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ ലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

ദുബായിലായിരുന്നു ആഘോഷം. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത്, മോഹൻലാലിന്റെയും സഞ്ജയ് ദത്തിന്റെയും സുഹൃത്തായ സമീർ ഹംസയും ആഘോഷത്തിൽ പങ്കു ചേർന്നു.

Advertising
Advertising

കഴിഞ്ഞ വർഷവും സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പം തന്നെയായിരുന്നു മോഹൻലാലിന്റെ ദീപാവലി ആഘോഷം. ദുബായിലെത്തുമ്പോൾ ഇരുകുടംബങ്ങളും ഒത്തുകൂടാറുണ്ട്.

അതേസമയം, മോഹൻലാലിന്റേതായി മരക്കാറാണ് ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം. ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലേക്കെത്തും. ആറാട്ട്, ട്വൽത്ത് മാൻ, ബ്രോ ഡാഡി, റാം, എലോൺ തുടങ്ങിയ ചിത്രങ്ങളും ലാലിന്റേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. താരം ആദ്യമായി സംവിധായകനാവുന്ന ബറോസ് അണിയറയിൽ ഒരുങ്ങുന്നുണ്ട്.

കെജിഎഫ് 2 ആണ് സഞ്ജയ് ദത്തിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രം. കെജിഎഫ് 2 ൽ വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News