'നമ്മൾ ചവിട്ടി നടന്ന മണ്ണ് ഒരു നാൾ അളന്ന് മാന്തി വിൽക്കപ്പെടും'; 'അടിത്തട്ടി'ന്റെ ടീസർ എത്തി

സണ്ണിവെയിനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജിജോ ആന്റണിയാണ് സംവിധാനം ചെയ്തിരിക്കുന്നത്

Update: 2022-04-15 15:46 GMT
Editor : abs | By : Web Desk

സണ്ണിവെയിനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മലയാള ചിത്രം അടിത്തട്ടിന്റെ ടീസർ പുറത്തിറങ്ങി. ജിജോ ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനം. ഖായിസ് മില്ലൻ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെയും കാനായില്‍ ഫിലിംസിന്റെയും ബാനറില്‍ സൂസന്‍ ജോസഫ്, സിന്‍ട്രീസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറെ സാഹസികമായി ഉള്‍ക്കടലില്‍ ചിത്രീകരിച്ച മലയാള ചിത്രമെന്ന് നേരത്തെ തന്നെ വാര്ത്തകളിൽ നിറഞ്ഞിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ടീസർ. ഒരു മത്സ്യബന്ധന ബോട്ടിൽ നടക്കുന്ന സംഭവങ്ങളാണ് ടീസറിൽ ഉള്ളത്.  

Advertising
Advertising

Full View

പ്രശാന്ത് അലക്‌സാണ്ടര്‍, മുരുകന്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, സാബു മോന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. സംഗീതം നസീര്‍ അഹമ്മദ്. അനുഗ്രഹീതൻ ആന്റണി. അടിത്തട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി സണ്ണി വെയ്ൻ നേരത്തെ അറിയിച്ചിരുന്നു. ചതുർമുഖം എന്നിവയാണ് സണ്ണി വെയ്നിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. വിജയ്ക്കൊപ്പമുള്ള ബീസ്റ്റാണ് ഷൈന് ടോം ചാക്കോയുടെ ഏറ്റവും പുതിയ ചിത്രം.

"നമ്മൾ ചവിട്ടി നടന്ന മണ്ണ് ഒരു നാൾ അളന്ന് മാന്തി വിൽക്കപ്പെടും .. അതിന്റെ പേരിൽ കരയും കടലും പരസ്പരം കലഹിക്കും .. അതിൽ ചതിച്ചവന്റെ കര കടലെടുക്കും .. ഒടുവിൽ അവനവൻറെ അകം പ്രതിഫലിപ്പിച്ച ആഴക്കടലിലേക്ക്, അവനവന്റെ അടിത്തട്ടിലേക്ക് ഒളിഞ്ഞു മാറും...!", എന്ന കുറിപ്പോടെയാണ് ഷൈൻ ടീസർ പങ്കുവച്ചിരിക്കുന്നത്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News