പുതിയ ഗെറ്റപ്പില്‍ അല്ലു സിരിഷ്: വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ വൈറല്‍

കര്‍ശനമായ വര്‍ക്കൗട്ട് സെഷനുകളെ തുടര്‍ന്ന് നേടിയെടുത്ത സിക്‌സ് പാക്ക് ശരീരം പ്രദര്‍ശിപ്പിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം

Update: 2021-05-25 12:21 GMT

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനിന്റെ സഹോദരനും നടനുമായ അല്ലു സിരിഷ് വളരെ തിരക്കിലാണ് ഈ ദിവസങ്ങളില്‍. ഏതാനും സിനിമ പ്രോജക്ടുകള്‍ ഏറ്റെടുത്ത് അതിനുള്ള തയ്യാറെടുപ്പിലാണ് താരം. ഈയടുത്ത ദിവസങ്ങളില്‍ വന്‍ മേയ്‌ക്കോവറിന് വിധേയനായിരിക്കുകയാണ് സിരിഷ്. കര്‍ശനമായ വര്‍ക്കൗട്ട് സെഷനുകളെ തുടര്‍ന്ന് നേടിയെടുത്ത സിക്‌സ് പാക്ക് ശരീരം പ്രദര്‍ശിപ്പിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

വരാനിരിക്കുന്ന സിനിമകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് സിരിഷ്. തന്റെ ആദ്യ ഹിന്ദി സംഗീത വീഡിയോ 'വിലായത്തി ഷറാബിന്റെ വിജയത്തില്‍ ഏറെ ആവേശഭരിതനാണ് സിരിഷ്. സിരിഷ് പ്രധാന വേഷം ചെയ്തിരിക്കുന്ന ഗാനം ഇതുവരെ 10 കോടിയിലേറെ പേര്‍ കണ്ടു കഴിഞ്ഞു.

Advertising
Advertising

പുതിയ സിനിമയുടെ വിശേഷങ്ങള്‍ തന്റെ ജന്മദിനമായ മെയ് 30ന് സിരിഷ് പങ്കുവെയ്ക്കുന്നതായിരിക്കും. ജിഎ2 പിക്‌ച്ചേഴ്‌സിന്റെ അടുത്ത ചിത്രത്തില്‍ സിരിഷ് ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ടോളിവുഡ് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ഇളയ സഹോദരന്‍ കൂടിയായ അല്ലു സിരിഷ് മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ അഭിനയിച്ചിട്ടുണ്ട്.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News