'ഇത് പഴയ രജനികാന്ത്'; ആരാധകരെ ആവേശത്തിലാഴ്ത്തി അണ്ണാത്തെ ടീസര്‍

എ. ആര്‍. മുരുഗദോസ് ഒരുക്കിയ ദര്‍ബാര്‍ ആണ് രജനിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Update: 2021-10-14 15:23 GMT
Editor : abs | By : Web Desk

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ടീസര്‍ പുറത്തിറങ്ങി. പഴയകാല ഹിറ്റ് രജനി ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് അണ്ണാത്തെയിലെ രജനികഥാപാത്രം. രജനി ചിത്രത്തില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതെല്ലാം അണ്ണാത്തെയിലുണ്ടെന്ന് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ ടീസര്‍.

ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസായി നവംബര്‍ നാലിന് തീയേറ്ററുകളിലെത്തും. സണ്‍പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഖുശ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ഡി ഇമ്മനാണ് സംഗീതം. വിശ്വാസം എന്ന ചിത്രത്തിന് ശേഷം ശിവ- ഇമ്മന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അണ്ണാത്തെ.

Advertising
Advertising

എ. ആര്‍ മുരുഗദോസ് ഒരുക്കിയ ദര്‍ബാര്‍ ആയിരുന്നു രജനിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദര്‍ബാറിന് ശേഷം രജനി-നയന്‍താര ജോഡി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും അണ്ണാത്തെയ്ക്കുണ്ട്. എസ്. പി. ബാലസുബ്രഹ്‌മണ്യം രജനിക്കായി അവസാനമായി പാടിയതും അണ്ണാത്തെയിലാണ്. നേരത്തെ പുറത്തിറങ്ങിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

Full View

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News