'തിമിംഗലവേട്ട' തിരുവനന്തപുരത്ത്; അനൂപ് മേനോൻ ചിത്രം ഷൂട്ടിങ് തുടങ്ങി
വി.എം.ആർ.ഫിലിംസിൻ്റെ ബാനറിൽ സജിമോനാണ് ചിത്രം നിർമിക്കുന്നത്
അനൂപ് മേനോനെ നായകനാക്കി രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'തിമിംഗലവേട്ട'യുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. വി.എം.ആർ.ഫിലിംസിൻ്റെ ബാനറിൽ സജിമോനാണ് ചിത്രം നിർമിക്കുന്നത്.
തലസ്ഥാന നഗരത്തിൽ അരങ്ങേറുന്ന രാഷ്ടീയ സംഭവ വികാസങ്ങളെ തികഞ്ഞ സറ്റയർ രൂപത്തിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ ചിത്രമായിരിക്കും 'തിമിംഗലവേട്ട'. കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.രമേഷ് പിഷാരടി, ജഗദീഷ്, മണിയൻ പിള്ള രാജു, നന്ദു, കോട്ടയം രമേഷ്, പി.പി.കുഞ്ഞികൃഷ്ണൻ മാഷ് (ന്നാ താൻ കേസ് കൊട് ഫെയിം), രാധികാ നായർ (അപ്പൻ ഫെയിം) എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തും.
ഹരി നാരായണൻ്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം-കണ്ണൻ ആതിരപ്പള്ളി. മേക്കപ്പ്-റോണക്സ് സേവ്യർ. വസ്ത്രാലങ്കാരം-അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരി സുധൻ. പ്രൊഡക്ഷൻ കൺട്രോളര്‍-എസ്.മുരുകൻ. പി.ആര്‍.ഒ-വാഴൂർ ജോസ്.