എൺപതുകളെ ഓർമിപ്പിച്ച് 'രതിപുഷ്പം'; ഭീഷ്മ പർവ്വത്തിലെ പുതിയ ഗാനമെത്തി

'ഭീഷ്മപർവ്വം' മാർച്ച് മൂന്നിന് തിയറ്ററുകളിലെത്തും

Update: 2022-02-28 14:25 GMT
Editor : abs | By : Web Desk

ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. ചിത്രത്തിന്റെ സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. നേരത്തെ പുറത്തെത്തിയ പറുദീസ എന്ന ഗാനം ഹിറ്റ് ചർട്ടിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.വിനായക് ശശികുമാർ എഴുതിയ രതിപുഷ്പം എന്ന ഗാനം പാടിയിരിക്കുന്നത് ഉണ്ണി മേനോൻ ആണ്.എൺപതുകളിൽ കേട്ട് ശീലിച്ച പാട്ടിന്റെ രീതിയിലാണ് രതിപുഷ്പം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഭീഷ്മപർവ്വം മാർച്ച് മൂന്നിന് തിയറ്ററുകളിലെത്തും അമൽ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ബിഗ് ബിയുടെ തുടർച്ചയായ 'ബിലാലാ'ണ് ഇരുവരും ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ പ്രോജക്റ്റ് നീളുകയായിരുന്നു. പകരം ഭീഷ്മ പർവ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു.

അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് വിവേക് ഹർഷൻ. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.


Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News