സേതുരാമയ്യർ വരവറിയിച്ചു; 'സിബിഐ 5 ' ടീസർ എത്തി

സിബിഐ സീരീസിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്.

Update: 2022-04-06 12:05 GMT
Editor : abs | By : Web Desk

സിബിഐ ഫ്രാഞ്ചൈിയിലെ അഞ്ചാമത് ചിത്രമായ 'സിബിഐ 5 ദ ബ്രെയിൻ' ടീസർ പുറത്തിറങ്ങി. സിബിഐ സീരീസിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്. 

Full View

രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടിയെ തന്നെ ടീസറിൽ കാണാം. ഏറ്റെടുക്കുന്ന കേസിന്റെ സ്വഭാവവും ടീസറിൽ നിന്ന് വ്യക്തം. എസ് എന്‍ സ്വാമി- കെ മധു മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിബിഐ സീരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങുന്നത് 1988-ല്‍ ആണ്. ശേഷം 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും എത്തി. ഇപ്പോള്‍ അഞ്ചാം ഭാഗത്തില്‍ ഈ ചിത്രങ്ങള്‍ നല്‍കിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. 

Advertising
Advertising

തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ആശാ ശരത്താണ്. മുകേഷ്, സായ്കുമാർ, മുകേഷ്, രൺജി പണിക്കർ, ആശ ശരത്ത്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്‌സാണ്ടർ, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, അന്ന രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് പുതിയ സിബിഐ ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് സംഗീത സംവിധായകൻ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News