നിതിൻ, രശ്മിക മന്ദാന, വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു; 'വിഎൻആർ ട്രിയോ' ലോഞ്ച് ചെയ്ത് ചിരഞ്ജീവി

മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്

Update: 2023-03-26 14:30 GMT
Editor : abs | By : Web Desk

ഭീഷ്മ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം നിതിൻ, രശ്മിക മന്ദാന, സംവിധായകൻ വെങ്കി കുടുമല വീണ്ടും ഒന്നിക്കുന്നു. . 'വിഎൻആർ ട്രിയോ' ഭീഷ്മയെക്കാൾ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം മൈത്രി മൂവി മേക്കേഴ്‌സാണ്. രസകരമായ അനൗണ്സ്മെന്റ് വീഡിയോ നടത്തികൊണ്ടാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ രംഗത്തെത്തിയത്. മെഗാസ്റ്റാർ ചിരഞ്ജീവി മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ . 'വിഎൻആർ ട്രിയോ' ലോഞ്ച് ചെയ്തു.

ഷോട്ടിനായി ചിരഞ്ജീവി ക്ലാപ്ബോർഡ് അടിച്ചപ്പോൾ സംവിധായകൻ ബോബി സ്വിച്ച് ഓണ് കർമങ്ങൾ നിർവഹിച്ചു. ആദ്യ ഷോട്ട് ഗോപിചന്ദ് മലിനെനി സംവിധാനം നിർവഹിച്ചു. തിരക്കഥാകൃത്തുക്കളായ ഹനു രാഘവപുടിയും ബുച്ചിബാബു സേനയും നിർമാതാക്കൾക്ക് തിരക്കഥ കൈമാറി.

Advertising
Advertising

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ എർനെനിയും വൈ രവി ശങ്കറും ചിത്രം നിർമിക്കുന്നു. മുൻനിര അഭിനേതാക്കളും അണിയറ പ്രവർത്തകരുമാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. മ്യുസിക്ക് - ജി വി പ്രകാശ് കുമാർ, ക്യാമറ - സായ് ശ്രീറാം, എഡിറ്റർ - പ്രവീണ് പുടി, കലാ സംവിധാനം - റാം കുമാർ, പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന , പി ആർ ഒ - ശബരി

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News