ആരാണ് ആ ബ്രില്യന്‍റ് കില്ലര്‍? പ‍ൃഥ്വിരാജ് സുകുമാരന്‍റെ കോള്‍ഡ് കേസ് ട്രെയിലര്‍ പുറത്ത്

ദുരൂഹമായ ഒരു കൊലപാതകം, സമർഥനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ, അതീന്ദ്രിയശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൽപ്പരയായ ഒരു മാധ്യമപ്രവർത്തക, ഇവരിലൂടെ വികസിക്കുന്ന സങ്കീർണമായ കഥാഗതിയാണ് ഈ ത്രില്ലർ ചിത്രത്തിനുള്ളത്.

Update: 2021-06-21 12:53 GMT
Editor : Roshin | By : Web Desk

പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന മലയാളം ത്രില്ലർ ചിത്രം കോൾഡ് കേസിന്റെ ട്രൈലെർ പുറത്ത്. ദുരൂഹമായ ഒരു കൊലപാതകം, സമർഥനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ, അതീന്ദ്രിയശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൽപ്പരയായ ഒരു മാധ്യമപ്രവർത്തക, ഇവരിലൂടെ വികസിക്കുന്ന സങ്കീർണമായ കഥാഗതിയാണ് ഈ ത്രില്ലർ ചിത്രത്തിനുള്ളത്.

ഛായാഗ്രാഹകൻ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആൻറ്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂൺ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രത്തിന്‍റെ ഗ്ലോബൽ പ്രീമിയർ ആരംഭിക്കും.

Advertising
Advertising

സങ്കീർണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോൾഡ് കേസ്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന തിരുവനന്തപുരത്തെ സമർഥനായ പോലീസ് ഉദ്യോഗസ്ഥൻ എസിപി സത്യജിത്തിനെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. കൊലപാതകത്തിനു പിന്നിലെ നിഗൂഢതകൾ ഒന്നൊന്നായി സത്യജിത്ത് ചുരുളഴിക്കുമ്പോൾ അപ്രതീക്ഷിതമായി മറ്റൊരിടത്ത് അമാനുഷിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുന്നു.

സമാന്തരമായ അന്വേഷണ വഴികളിലൂടെ നീങ്ങുന്ന എസിപി സത്യജിത്തും അന്വേഷണാത്മക മാധ്യമപ്രവർത്തക മേധാ പത്മജയും (അദിതി ബാലൻ) അവിശ്വസനീയമായ ചില രഹസ്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഹൊററും ഇൻവെസ്റ്റിഗേഷനും ഒന്നിക്കുന്ന ത്രില്ലറാണ് ചിത്രം. സൂഫിയും സുജാതയും, സീയു സൂൺ, ജോജി, ഹലാല്‍ ലൗ സ്റ്റോറി, ദൃശ്യം 2 എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോൺ പ്രൈം വീഡിയോ അവതരിപ്പിക്കുന്ന ആറാമത്തെ മലയാളം ഡയറക്റ്റ് ടു സർവീസ് ഓഫറിംഗാണ് ഗോൾഡ് കേസ്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News