ബോക്‌സ് ഓഫീസ് കയ്യടക്കി മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം; ആദ്യ ദിനം തന്നെ മികച്ച കലക്ഷന്‍

സംസ്ഥാനത്തെ 1,179 ഷോകളില്‍ നിന്നായി 2,57,332 പേരാണ് ആദ്യ ദിവസം ഭീഷ്മ പര്‍വ്വം കണ്ടത്.

Update: 2022-03-04 10:44 GMT

പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണവുമായി മമ്മൂട്ടി- അമല്‍നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വ്വം. ഫ്രൈഡേ മാറ്റിനിയുടെ ട്വീറ്റ് പ്രകാരം ആദ്യ ദിവസം സംസ്ഥാനത്തെ 1,179 ഷോകളില്‍ നിന്നായി 2,57,332 പേരാണ് ഭീഷ്മ പര്‍വം കണ്ടത്. ഇതില്‍ നിന്ന് 3.676 കോടി രൂപ ചിത്രം നേടിയതായും ഫ്രൈഡേ മാറ്റിനി വ്യക്തമാക്കുന്നു. 

Advertising
Advertising

അതേസമയം, ആഷിഖ് അബു- ടൊവിനോ ചിത്രം നാരദന് പ്രതീക്ഷിച്ചത്ര നേട്ടം കൊയ്യാനായില്ലെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 20 ലക്ഷം മാത്രമാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍. 512 ഷോകളാണ് കേരളത്തില്‍ നാരദനുണ്ടായിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഹേയ് സിനാമികയ്ക്കും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.  

14 വര്‍ഷത്തിന് ശേഷമാണ് സംവിധായകന്‍ അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നത്. ബിഗ് ബിയായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. എണ്‍പതുകളാണ് ഭീഷ്മയുടെ കഥാപശ്ചാത്തലമെങ്കിലും സമകാലിക സാമൂഹിക സംഭവങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News