'ജയിലര്‍ 2' നവംബര്‍ 12 മുതല്‍ ആമസോണ്‍ പ്രൈമില്‍; ഉണ്ടാകുമോ മലയാളികള്‍ കാത്തിരുന്ന സര്‍പ്രൈസ്?

'ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ ഈസ് ബാക്ക്, റീലോഡഡ്' എന്ന അടിക്കുറിപ്പോടെയാണ് പ്രൈം വീഡിയോ ചിത്രത്തിൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്

Update: 2026-11-05 10:55 GMT

തിയറ്ററുകളില്‍ നിറഞ്ഞോടിയ സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ചിത്രം 'ജയിലര്‍ 2' ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 12 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിക്കും. തിയറ്റര്‍ റിലീസിന് നാലാഴ്ചക്ക് ശേഷമാണ് ഒടിടി റിലീസ്. തിയറ്ററുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

'ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ ഈസ് ബാക്ക്, റീലോഡഡ്' എന്ന അടിക്കുറിപ്പോടെയാണ് പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. 

Full View


ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നുമായി 800 കോടിയിലേറെയാണ് നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സിനിമ നേടിയത്. സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിനെ കൂടാതെ മോഹന്‍ലാല്‍, രാജ്കുമാര്‍, ഋതിക് റോഷന്‍, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ സൂര്യ, വിദ്യ ബാലന്‍, മിഥുന്‍ ചക്രവര്‍ത്തി, വിജയ് സേതുപതി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Advertising
Advertising

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും മോഹന്‍ലാലിന്റെ കഥാപാത്രമായ മാത്യു ഏതാനും ഭാഗങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. താരത്തിന്റെ ഭാഗങ്ങള്‍ കട്ട് ചെയ്തതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍, ചിത്രത്തിന്റെ അണ്‍കട്ട് വേര്‍ഷനാകും ഒടിടിയില്‍ വരിക എന്ന് അഭ്യൂഹങ്ങളുണ്ട്. മോഹന്‍ലാലിന്റേതടക്കം തിയേറ്ററില്‍ വന്‍ തോതില്‍ കട്ട് ചെയ്തുപോയ പല ഭാഗങ്ങളും ഒടിടിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോട്ടുകള്‍ പറയുന്നത്.

ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ജയിലര്‍ 2വിന് ഏകദേശം മുപ്പത് മിനുറ്റോളം അധിക ദൈര്‍ഘ്യം ഉണ്ടാകുമെന്നും പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News