മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യൂ; ആന്റണി പെരുമ്പാവൂരിനോട് കല്യാണി പ്രിയദര്‍ശന്‍

മരക്കാറിന് ലഭിച്ച ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആന്റണി പെരുമ്പാവൂന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് കല്യാണിയുടെ ആവശ്യം.

Update: 2021-10-29 14:55 GMT
Editor : abs | By : Web Desk

മരക്കാര്‍ റിലീസ് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതനിടെ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കല്യാണി പ്രിയദര്‍ശന്‍. ചിത്രത്തിലെ നടിയും സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുമാണ് കല്യാണി.

മരക്കാറിന് ലഭിച്ച ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആന്റണി പെരുമ്പാവൂന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് കല്യാണിയുടെ ആവശ്യം. അവാര്‍ഡ് നേട്ടത്തില്‍ ആശംസകള്‍ അറിയിച്ചതിനൊപ്പം മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നും കല്യാണി ആവശ്യപ്പെട്ടു.

'ആശംസകള്‍, ഇനി ദയവായി എല്ലാവര്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് നല്‍കൂ. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യൂ'. കല്യാണി കുറിച്ചു.

Advertising
Advertising

അതിനിടെ മരക്കാര്‍ റിലീസ് സംബന്ധിച്ച് നാളെ തീരുമാനമുണ്ടാകും. റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച പരമാവധി തിയേറ്ററുകള്‍ക്ക് നല്‍കണം എന്നതടക്കമുള്ള നിര്‍മാതാക്കളുടെ ഉപാധികള്‍ ചര്‍ച്ച ചെയ്യാന്‍ ഫിയോക്ക് നാളെ അടിയന്തിര യോഗം ചേരും. മരക്കാറിന്റെ റിലീസ് ഒടിടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News